ഇന്ന് ദേശീയ രക്തദാനദിനം: ‘എയ്ഡ്സ് തടയാൻവേണം യുവരക്തം’
text_fieldsകണ്ണൂർ: രക്തം സ്വീകരിക്കുന്നതുവഴി എയ്ഡ്സ് പോലുള്ള മാരകരോഗങ്ങൾ പകരുന്നത് പൂർണമായും തടയാൻ കൂടുതൽ യുവാക്കൾ രക്തദാനത്തിന് സന്നദ്ധരായി രംഗത്തുവരണമെന്ന് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി േപ്രാജക്ട് ഡയറക്ടർ ഡോ. ആർ. രമേശ്. 18നും 30നും ഇടയിൽ പ്രായമുള്ളവരുടെ രക്തംവഴി രോഗം പടരാനുള്ള സാധ്യത തീരെ കുറവാണ്. യുവജനത െപാതുെവ ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുന്നവരാണ്. അതിനാൽ ഇവരുടെ രക്തം സ്വീകരിക്കുന്നതിലൂടെ എച്ച്.െഎ.വി ബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
കഴിഞ്ഞവർഷം നാലരലക്ഷത്തോളം യൂനിറ്റ് രക്തമാണ് സംസ്ഥാനത്ത് വിവിധ രക്തബാങ്കുകളിൽ ശേഖരിക്കപ്പെട്ടത്. അതിൽ 250 യൂനിറ്റിൽ എച്ച്.െഎ.വി ബാധ കണ്ടെത്തി. എച്ച്.െഎ.വി ബാധ കണ്ടെത്തിയവരിൽ യുവാക്കളുടെ എണ്ണം തീരെ കുറവായിരുന്നു. നിലവിൽ നടത്തുന്ന എലിസ ടെസ്റ്റ് വഴി എച്ച്.െഎ.വി ബാധിച്ച് ഏതാനും ആഴ്ചകൾ മാത്രമായ ആളുകളിലെ രോഗാവസ്ഥ കണ്ടെത്താനാകില്ല. ഏറ്റവും പുതിയ ടെസ്റ്റ് ‘നാറ്റ്’ ആണ്. എച്ച്.െഎ.വി ബാധിച്ച് രണ്ടാഴ്ച തികയാത്തവരെ കണ്ടെത്താൻ ‘നാറ്റ്’ ടെസ്റ്റ് വഴിയും കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.