സ്മാർട്ഫോണിലെ നീലവെളിച്ചം പേടിക്കണം
text_fieldsവാഷിങ്ടൺ: സദാസമയവും സ്മാർട്ഫോണിൽ കളിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ സൂക്ഷിച്ചോളൂ. സ്മാർട്ഫോൺ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകും. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതിൽ പ്രധാന വില്ലനാണെന്നാണ്
യു.എസിലെ ഡോക്ടർമാർ പറയുന്നത്.
മക്യുലാർ ഡി ജനറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഇൗ അസുഖം ചികിത്സിച്ച് ഭേദമാക്കാനാവില്ല. സാധാരണരീതിയിൽ 50 വയസ്സാകുേമ്പാഴാണ് രോഗം പിടിപെടുന്നത്. ഇന്ത്യയിൽ പ്രതിവർഷം 10 ലക്ഷം ആളുകൾക്ക് ഇൗ അസുഖം പിടിപെടുന്നുണ്ട്.
നീലവെളിച്ചം കണ്ണിലെ റെറ്റിനയിെലത്തി റോഡ്, കോൺ കോശങ്ങൾ നശിക്കുന്നതുവഴിയാണ് രോഗമുണ്ടാകുന്നത്. ഇൗ കോശങ്ങൾ നശിച്ചാൽ പിന്നീട് ഉണ്ടാവില്ല. പ്രകാശം തിരിച്ചറിഞ്ഞ് തലച്ചോറിൽ വിവരമെത്തിക്കുന്ന ‘റെറ്റിനൽ’ എന്ന തൻമാത്രകൾ ആ കോശങ്ങൾക്ക് ആവശ്യമാണ്.
മൊബൈല്‍ ഫോൺ മാത്രമല്ല കംപ്യൂട്ടര്‍ സ്ക്രീനുകൾ, സി.എഫ്.എൽ, എൽ.ഇഡി ലൈറ്റുകള്‍ എന്നിവയില്‍ നിന്നൊക്കെ വരുന്ന പ്രകാശത്തിലെ പ്രധാനഘടകം നീലവെളിച്ചമാണ്. ചില സ്മാർട് ഫോൺ കമ്പനികൾ ഇൗ വെളിച്ചം പുറത്തേക്ക് വമിക്കുന്നത് തടയുന്നരീതിയിൽ പ്രത്യേകഗ്ലാസുകൾ ഉപയോഗിക്കാറുണ്ട്.
അതേസമയം, നീലവെളിച്ചം റെറ്റിനക്ക് തകരാറുണ്ടാക്കുമെന്നത് രഹസ്യമൊന്നുമല്ലെന്നും കരുതിയിരിക്കുയാണ് ഫലപ്രദമായ മാർഗമെന്നും യു.എസിലെ ടൊലെഡോ യൂനിവേഴ്സിറ്റിയിലെ അസി. പ്രഫസർ അജിത് കരുണാരത്നെ പറയുന്നു. പുതിയ തരത്തിലുള്ള തുള്ളിമരുന്നിലൂടെ അസുഖം ഭേദമാക്കാമെന്ന പ്രതീക്ഷയുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ജേണൽ ഒാഫ് സയൻറിഫിക് റിപ്പോർട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.