ജനിച്ചയുടൻ മുലപ്പാൽ നുകരാത്ത ശിശുക്കളിൽ മരണസാധ്യത കൂടുതൽ
text_fieldsജനീവ: ഒരു കുഞ്ഞ് ജീവിക്കേണാ മരിക്കണോ എന്ന കാര്യം തീരുമാനിക്കുന്നതിൽ മുലപ്പാലിന് പ്രധാന പെങ്കന്ന് ലോകാരേഗ്യ സംഘടയും യൂനിസെഫും ചേർന്ന് നടത്തിയ പഠനം. ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ കുടിച്ചില്ലെങ്കിൽ നവജാതശിശു മരിക്കാനുള്ള സാധ്യത ഏറെയാണെന്ന് ‘ലോക മുലപ്പാൽ വാരാഘോഷ’ത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ 76 അവികസിത-വികസ്വര രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഇവിടങ്ങളിലായി 78 ദശലക്ഷം നവജാതശിശുക്കൾ ജനിച്ചയുടൻ മുലപ്പാൽ കുടിക്കാത്തതിനെ തുടർന്ന് മാരകരോഗങ്ങളുടെ പിടിയിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇൗ രാജ്യങ്ങളിൽ 20 ശതമാനം കുഞ്ഞുങ്ങൾക്ക് മാത്രമാണ് ജനിച്ചയുടൻ മുലപ്പാൽ ലഭിക്കുന്നത്.
കടുത്ത പിന്നാക്ക മേഖലകളായ കിഴക്കും തെക്കുമുള്ള ആഫ്രിക്കൻ മേഖലകളിലെ പ്രദേശങ്ങളിൽ ഭൂരിഭാഗം നവജാതശിശുക്കൾക്കും ജനിച്ചയുടൻതന്നെ മുലപ്പാൽ നൽകുന്നുണ്ട്. ഇവിടങ്ങളിൽ ശിശുമരണ നിരക്ക് കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പസഫിക് രാജ്യങ്ങളിലും ഇത്തരത്തിൽ മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 30 ശതമാനത്തിൽ കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
ജനിച്ച് രണ്ട് മണിക്കൂറിനും 23 മണിക്കൂറിനും ഇടയിൽ മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ മരണ സാധ്യത 33 ശതമാനം അധികമാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ നടത്തിയ പഠനങ്ങളിലും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.