ആശ്വാസത്തിെൻറ ‘നിശ്വാസമായി’അർബുദം കണ്ടെത്തുന്ന ഉപകരണം
text_fieldsലണ്ടൻ: ട്രാഫിക് പൊലീസ് മദ്യപാനികളെ പിടികൂടാൻ ഉപയോഗിക്കുന്ന ‘ബ്രീത്ത് അനലൈസ റി’ െൻറ പരിഷ്കൃതരൂപം അർബുദ ചികിത്സയിൽ നാഴികക്കല്ലാവുന്നു. വ്യക്തിയുടെ ശ്വാസം വി ശകലനം ചെയ്ത് ശരീരത്തിൽ അർബുദത്തിെൻറ സാന്നിധ്യമുണ്ടെങ്കിൽ കണ്ടെത്താൻ കഴിയുന്നതാണ് പുതുതായി വികസിപ്പിച്ചെടുത്ത ഉപകരണം. േകംബ്രിജ് സർവകലാശാലയിലെ ബില്ലി ബോയ് എന്ന ശാസ്ത്രജ്ഞെൻറ ആശയമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
2014ൽ ഉദരത്തിലെ അർബുദബാധമൂലം ഇദ്ദേഹത്തിെൻറ ഭാര്യ കേറ്റ് ഗ്രോസ് (36) മരിച്ചതോടെയാണ് ബില്ലി ബോയ്ലി ഇൗ രോഗം നേരേത്ത കണ്ടെത്താനുള്ള വഴികൾ തേടുന്നത്. തുടർന്ന് നടന്ന ഗവേഷണങ്ങളിലൂടെയാണ് പുതിയ ഉപകരണം വികസിപ്പിച്ചത്. ശരീരത്തിലെ അർബുദ കോശങ്ങൾ പുറത്തുവിടുന്ന ‘വോളടൈൽ ഒാർഗാനിക് കോമ്പൗണ്ട്സ്’ എന്ന രാസവസ്തുക്കളെ തിരിച്ചറിയുന്ന സെൻസറുകൾ അടങ്ങിയതാണ് ‘ബ്രീത്ത് അനലൈസർ’. രണ്ട് വർഷമെടുത്ത് 1,500 അർബുദ രോഗികളിൽ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഉപകരണം രോഗം കണ്ടെത്താൻ സഹായിക്കുമെന്ന് സ്ഥിരീകരിച്ചത്.
ഇൗ ഉപകരണം ഉപയോഗിച്ച് രോഗം വളരെ നേരത്തേ കണ്ടെത്താനാവുമെന്നും സങ്കീർണമായ ‘ബയോപ്സി’ പരിശോധനകൾ ഒഴിവാക്കാനാവുമെന്നും ആയിരക്കണക്കിന് രോഗികളുടെ ജീവൻ ഇതിലൂടെ രക്ഷപ്പെടുത്താനാവുമെന്നും യു.കെ കാൻസർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഡേവിഡ് ക്രോസ്ബി പറഞ്ഞു. ‘ബയോപ്സി’ പരിശോധനകൾക്ക് ദിവസങ്ങളും ആഴ്ചകളുമെടുക്കുേമ്പാൾ ബ്രീത്ത് അനലൈസറിലൂടെ 10 മിനിറ്റ്കൊണ്ട് രോഗത്തിെൻറ സാന്നിധ്യം അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.