അർബുദ ചികിത്സ: മാലദ്വീപുമായി കേരളം സഹകരണ കരാർ ഒപ്പുവെച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറും റീജനല്‍ കാന്‍സര്‍ െസൻററും മാലദ്വീപ് ആരോഗ്യ മന്ത്രാലയവുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ ്യമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ ചേര്‍ന്ന് സഹകരണ കരാര്‍ (എം.ഒ.യു) മാലദ്വീപ് ആരോഗ്യമന്ത് രി അബ്ദുല്ല അമീന് കൈമാറി.
റീജനല്‍ കാന്‍സര്‍ സെൻററിനു (ആർ.സി.സി) വേണ്ടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖൊബ്രഗഡെയും മാലദ്വീപ് സര്‍ക്കാറിനുവേണ്ടി മാലദ്വീപ് ആരോഗ്യമന്ത്രി അബ്ദുല്ല അമീനുമാണ് കരാറില്‍ ഒപ്പിട്ടത്. അർബുദ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമുള്ള ആർ.സി.സിയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കരാറിെൻറ ലക്ഷ്യം. മാലദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്.സി.സിയില്‍ പ്രത്യേക പരിശീലനം നല്‍കും. ആര്.സി.സിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാലദ്വീപിലെ അർബുദ ആശുപത്രികളില്‍ ഡെപ്യൂട്ടേഷന് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
മാലദ്വീപില്‍ ഒരു കാന്‍സര്‍ രജിസ്ട്രി സ്ഥാപിക്കാനുള്ള സഹായവും ആര്.സി.സി നല്‍കും. കരാറിലൂടെ മാലദ്വീപിലെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള അർബുദ ചികിത്സ പരിചരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ ഈ കരാറിലൂടെ സാധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ സൂചിപ്പിച്ചു. മാലദ്വീപിലെ ജനങ്ങള്‍ക്ക് വലിയ സഹായമാണ് കേരളം നല്‍കിയിരിക്കുന്നതെന്ന് മാലദ്വീപ് ആരോഗ്യമന്ത്രി അബ്ദുല്ല അമീന് പ്രതികരിച്ചു. ലോകത്ത് തന്നെ വലിയ അനുഭവ പരിചയമുള്ളവരാണ് ആര്.സി.സി.യിലെ ഡോക്ടര്‍മാരെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.