അർബുദചികിത്സാരംഗത്ത് കുതിപ്പ്; മരുന്നുമായി ശ്രീചിത്ര
text_fieldsതിരുവനന്തപുരം: അർബുദചികിത്സാരംഗത്തേക്കും കാൽവെപ്പുമായി ശ്രീചിത്ര തിരുനാൾ ഇൻ സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. അർബുദ ചികിത്സയിൽ വിപ ്ലവകരമായ ചലനം സൃഷ്ടിക്കാൻ കഴിയുന്ന മരുന്നിെൻറ കണ്ടെത്തലിലേക്കാണ് ശ്രീചിത്ര മെഡിക്കൽസിെൻറ ഗണേഷണവിഭാഗം കാലൂന്നിയിരിക്കുന്നത്. ഗവേഷണം അതിെൻറ പ്രാരംഭഘട്ടമായതിനാൽ മരുന്നിനെ സംബന്ധിച്ച ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മൃഗങ്ങളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണത്തിൽ വിജയകരമെന്ന് കണ്ടെത്തിക്കഴിഞ്ഞു.
സുലഭമായി കണ്ടുവരുന്ന ഒരു തരം പച്ചിലയിൽ നിന്നാണ് മരുന്നിെൻറ കണ്ടെത്തൽ. അത് മനുഷ്യരിലെ സെറം ആൽബുമിനുമായി സംയോജിപ്പിച്ച് ആൻറി കാൻസർ-ആൻറി ഇൻഫ്ലമേറ്ററി ഒൗഷധമായാണ് രൂപെപ്പടുത്തിയിരിക്കുന്നത്. ഞരമ്പുകളിലൂടെ കുത്തിവെക്കുന്ന മരുന്നിെൻറ മനുഷ്യരിലെ പരീക്ഷണം പൂർത്തിയാക്കേണ്ടതുണ്ട്. അർബുദ ചികിത്സക്ക് ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകൾ പലതും അർബുദം ബാധിച്ച കോശങ്ങൾക്കുപുറമെ നല്ല കോശങ്ങളെയും നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മരുന്നിന് ആ പോരായ്മ ഉണ്ടാവില്ലെന്നാണ് ഗവേഷണവിഭാഗം അറിയിച്ചത്. ‘എസ്.സി.ടി.എ.സി 2010’എന്ന് ഇപ്പോൾ നാമകരണം ചെയ്തിരിക്കുന്ന മരുന്നിെൻറ മൃഗങ്ങളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം പൂർത്തിയായി. മൃഗങ്ങളിൽ തന്നെ രണ്ടും മൂന്നും ഘട്ടം പരീക്ഷണം ഇനിയും നടക്കേണ്ടതുണ്ട്. അർബുദത്തിെൻറ ഏതൊക്കെ ഘട്ടത്തിൽ ഇൗ മരുന്ന് ഫലപ്രദമെന്നും ഏതൊക്കെ അർബുദത്തിന് ഇൗ മരുന്ന് നൽകാം എന്നത് സംബന്ധിച്ചും കൂടുതൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും ആവശ്യമാണ്. അതിനുശേഷം ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിെൻറ അനുമതിയും കിട്ടണം.
പിന്നീട് മനുഷ്യരിൽ ക്ലിനിക്കൽ ട്രയൽ നടത്തണം. അതിെൻറ ഫലങ്ങൾ വിലയിരുത്തിയ ശേഷേമ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് കൂടുതൽ രോഗികൾക്ക് മരുന്ന് നൽകാനുള്ള നടപടികളിലേക്ക് കടക്കൂ. എന്തായാലും അർബുദചികിത്സാരംഗത്ത് പുതിയ പ്രതീക്ഷയാവും ഇൗ മരുന്നെന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. ആശാ കിഷോർ പറഞ്ഞു. ഇപ്പോൾ കണ്ടെത്തിയ മരുന്നിെൻറ സാേങ്കതികവിദ്യ എയിറ്റ് ഒാക്സോ ബയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കൈമാറിയിരിക്കുന്നത്. ശ്രീചിത്രയുമായി ചേർന്ന് തുടർപരീക്ഷണങ്ങൾ അവരുടെ നേതൃത്വത്തിലായിരിക്കും നടക്കുകയെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.