ഇന്ത്യക്കാരുടെ ഹൃദയാരോഗ്യം ഗുരുതരാവസ്ഥയിൽ: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി
text_fieldsകൊച്ചി: ഇന്ത്യയിൽ വർധിച്ചുവരുന്ന ഹൃദ്രോഗങ്ങളുടെ പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ ്ത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് എണ്ണൂറിലധികം ഹൃദ്രോഗ ചികിത്സവിദഗ്ധ ർ പങ്കെടുത്ത സി.എസ്.ഐ ഹാര്‍ട്ട് ഫെയിലര്‍ സമ്മേളനം സമാപിച്ചു. കാര്‍ഡിയോളജിക്കല്‍ സൊസ ൈറ്റി ഓഫ് ഇന്ത്യയാണ് രണ്ടുദിവസത്തെ രാജ്യാന്തര ഹാര്‍ട്ട് ഫെയിലയര്‍ സമ്മേളനം നടത്തി യത്.
ഈ മാസം എട്ടുമുതല്‍ 14 വരെ 25 സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പി ച്ച ഹൃദ്രോഗികളുടെ രോഗവിവരങ്ങള്‍ സംബന്ധിച്ച പഠനറിപ്പോര്‍ട്ട് സേമ്മളനം പുറത്തിറക്കി. റിപ്പോര്‍ട്ട് ആശ്വാസ്യമായ ചിത്രമല്ല നല്‍കുന്നതെന്ന് കൗണ്‍സില്‍ കണ്‍വീനര്‍ ഡോ. അംബുജ് റോയ് പറഞ്ഞു.
ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് അർബുദത്തെക്കാള്‍ കൂടുതലാണ്. 60 വയസ്സിന് മുകളിലുള്ളവെരക്കാള് താരതമ്യേന ഹൃദ്രോഗം കൂടുതലുള്ളത് ചെറുപ്പക്കാര്‍ക്കാണ്. കഠിന ഹൃദയാഘാതത്തിെൻറ അനന്തരഫലമായി ഹൃദയസ്തംഭനം സംഭവിച്ച രോഗികളുടെ എണ്ണവും കുറവല്ല -ഡോ. അംബുജ് റോയ് പറഞ്ഞു.50 ശതമാനം രോഗികളിേല മുന്‍കൂട്ടി രോഗനിര്‍ണയം സാധ്യമാകൂവെന്ന് എയിംസ് സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ്. രാമകൃഷ്ണന് പറഞ്ഞു.
ഹൃദയാരോഗ്യം നിലനിര്‍ത്തുകയാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗമെന്നും ചിട്ടയായ ആരോഗ്യപരിശോധനയും വ്യായാമവും വഴി രോഗം അകറ്റിനിര്‍ത്താമെന്നും സി.എസ്.ഐ നിയുക്ത പ്രസിഡൻറ് ഡോ. എം.കെ. ദാസ് പറഞ്ഞു. ഹാര്‍ട്ട് ഫെയിലയര്‍ മൂലം ഒരുവര്‍ഷത്തില്‍ 30 ശതമാനം മരണനിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എ. ജാബിര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.