പെണ്‍കുട്ടികളില്‍ ഗര്‍ഭാശയ അർബുദം പെരുകുന്നു
text_fieldsതിരുവനന്തപുരം: വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ക്കിടയില്‍ ഗര്‍ഭാശയ കാന്‍സര്‍ കൂടുന്നതായി കണക്കുകൾ. പ്രത്യുല്പാദനത്തെ ബാധിക്കുന്ന അണ്ഡാശയ കാൻസർ ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 60 ശതമാനം ഉയര്‍ന്നു. രണ്ടര ഇരട്ടിയോളം വർധനയാണ് ഗർഭാശയ കാൻസർ രോഗികളുടെ എണ്ണത്തിൽ സംഭവിച്ചിരിക്കുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഡോക്ടർമാരും അഭിപ്രായപ്പെടുന്നു.
പ്രായമായ സ്ത്രീകളാണ് ഗർഭാശയ-അണ്ഡാശയ അർബുദ ഇരകളെന്ന പതിവ് ധാരണകളും തെറ്റുകയാണ്. ആർ.സി.സിയിലെ രജിസ്ട്രർ അനുസരിച്ച് അഞ്ചുവർഷത്തിനിടെ 30 വയസ്സിന് താഴെ പുതുതായി അണ്ഡാശയ അർബുദം ബാധിച്ചവരുടെ എണ്ണം ഇരട്ടിയിലേറെയാണ്. 2011ൽ 16പേർ ചികിത്സ തേടിയപ്പോൾ 2012ൽ 28, 2014ൽ 35, 2015ൽ 38 ആയും രോഗികളുടെ എണ്ണം ഉയർന്നു. 10 വർഷത്തിനിടെ അണ്ഡാശയ അർബുദ രോഗികളുടെ ആകെ എണ്ണത്തിലുണ്ടായ വർധനയും ഞെട്ടിപ്പിക്കുന്നതാണ്. 2005ൽ 224, 2010ൽ 303, 2015ൽ 390 ആയും രോഗികളുടെ എണ്ണം വർധിച്ചു.
ഗർഭാശയ കാൻസർ ബാധിതരുടെ എണ്ണം 15 വർഷത്തിനിടെ നാലിരട്ടിയായി. 2000ൽ 73പേർ ചികിത്സ തേടിയിടത്ത് 2005ൽ 119, 2010ൽ 179, 2015ൽ -303 ആയും ഉയർന്നു. കൊഴുപ്പ് കൂടിയ ഭക്ഷണവും അമിതവണ്ണവും വ്യായാമത്തിെൻറ കുറവും കാന്‍സറിന് വഴിവെക്കുന്നുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വിവാഹം വൈകുന്നതും മുലയൂട്ടൽ കുറയുന്നതും ഗർഭാശയ--അണ്ഡാശയ അർബുദ സാധ്യത വർധിപ്പിക്കുന്നു. ശൈശവ വിവാഹങ്ങളും കാരണങ്ങളിലൊന്നാണ്.
ആദ്യഘട്ടത്തിലെ അർബുദം കണ്ടെത്തിയാൽ 90 ശതമാനവും ചികിത്സിച്ച് ഭേദമാക്കാനാകും. രണ്ടാംഘട്ടത്തിൽ 60 ശതമാനവും മൂന്നാംഘട്ടത്തിൽ 25 ശതമാനവും നാലാംഘട്ടമെത്തിയാൽ അഞ്ച് ശതമാനവുമാണ് ഭേദപ്പെടാനുള്ള സാധ്യത. അർബുദ രോഗികളുടെ എണ്ണം കൂടുേമ്പാഴും രോഗ വ്യാപനത്തിെൻറ കാരണങ്ങളറിയാനുള്ള ഗവേഷണങ്ങൾ നടക്കുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച കാൻസർ ചികിത്സ കേന്ദ്രങ്ങളിലൊന്നായ ആർ.സി.സിയോടനുബന്ധിച്ച് മികച്ചൊരു ഗവേഷണ സംവിധാനമൊരുക്കാൻ കഴിയാത്തത് വീഴ്ചയാണ്. എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ അർബുദത്തിന് സ്ഥാനമില്ല എന്നതും അത്ഭുതകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.