സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു
text_fieldsകൊച്ചി: വേനൽച്ചൂടിനൊപ്പം വില്ലനായി സംസ്ഥാനത്ത് ചിക്കൻപോക്സും പടരുന്നു. 11 ദിവസത്തി നിടെ രോഗം സ്ഥിരീകരിച്ചത് 746 പേർക്കാണ്. എല്ലാ ജില്ലയിലും ദിവസവും രോഗം റിപ്പോർട്ട് ചെയ്യ ുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ. മലപ്പുറത്തുമാത്രം 139 പേർക്കാണ ് ഈ മാസം ഒന്നുമുതൽ 11 വരെ രോഗം ബാധിച്ചത്. നാലിനാണ് ഈ മാസം ഏറ്റവുമധികം രോഗം റിപ്പോർട് ട് െചയ്തത്-97. കുറവ് ഈ മാസം അഞ്ചിനും-29. അന്തരീക്ഷത്തിലെ ചൂട് വർധിക്കുന്നതിനനുസരിച്ചാണ് രോഗം പടരുന്നത്. ഏപ്രിലിലും മേയിലും രോഗം പടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.
ശ്രദ്ധിക്കാൻ...
ചൊള്ള എന്നും പൊട്ടി എന്നും പ്രാദേശികമായി അറിയപ്പെടുന്ന, വായുവിലൂടെ വളരെ വേഗത്തിൽ പകരുന്ന വൈറസ് രോഗമാണ് ചിക്കൻപോക്സ്. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗം പരത്തുന്നത്. നേരിയ ചൊറിച്ചിലോടുകൂടി തുടങ്ങുന്ന ചുവന്നുതിണർത്ത പാടുകളിൽനിന്ന് തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾപോലുള്ള പൊങ്ങലുകളായി മാറുന്നതാണ് പ്രധാന രോഗലക്ഷണം. ഇതിനുമുന്നോടിയായി തലവേദന, പനി, ക്ഷീണം എന്നിവയും അനുഭവപ്പെടാം. കുരുക്കൾ പിന്നീട് ശരീരത്തിലാകമാനം വ്യാപിക്കുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യും.
10-21ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗം ബാധിച്ചയാൾ മൂക്കുചീറ്റിയാലും തുമ്മിയാലും രോഗം ബാധിച്ച ശരീരഭാഗങ്ങളിൽ മറ്റൊരാൾ സ്പർശിച്ചാലും പകരും. വ്രണം നിറഞ്ഞ കുരുക്കൾ കരിഞ്ഞുണങ്ങി തീരെ ഇല്ലാതാവുന്നതുവരെയാണ് രോഗകാലഘട്ടം. രോഗികളെ മാറ്റിനിർത്തേണ്ട കാര്യമില്ലെങ്കിലും എളുപ്പത്തിൽ പടരുന്നതിനാൽ പ്രത്യേക ജാഗ്രതവേണം. ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻപോക്സ് രോഗികൾ കുളിക്കാൻ പാടില്ല, കഞ്ഞി മാത്രമേ കുടിക്കാവൂ, മരുന്നില്ല തുടങ്ങിയ തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.