Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2019 4:28 PM GMT Updated On
date_range 1 March 2019 7:27 PM GMTചിക്കൻപോക്സ്: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്.
വായു വഴിയാണ് ചിക്കൻപോക്സ് വൈറസ് പകരുന്നത്. അസൈക്ലോവീർ എന്ന ആൻറിവൈറൽ മരുന്ന് രോഗാരംഭം മുതൽ ഉപയോഗിക്കുന്നത് രോഗം വേഗം ഭേദമാകാനും രോഗതീവ്രത കുറയ്ക്കാനും സഹായിക്കും.
പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണം. തുടർന്ന് ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നു. നാല് ദിവസം മുതൽ ഒരാഴ്ചക്കുള്ളിൽ കുമിളകൾ താഴ്ന്നുതുടങ്ങും. ഗർഭിണികളിൽ ആദ്യത്തെ മൂന്നുമാസത്തെ കാലയളവിൽ രോഗം പിടിപെട്ടാൽ ഗർഭം അലസാനും ഗർഭസ്ഥ ശിശുവിന് വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകാനും സാധ്യതയുണ്ട്. ഉപ്പുവെള്ളം കവിളിൽ കൊള്ളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായിക്കും.
ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങൾ വെട്ടി, കൈകൾ ആൻറി ബാക്ടീരിയൽ സോപ്പുപയോഗിച്ച് ശുചിയാക്കണം. രോഗിക്ക് കുടിക്കാൻ ധാരാളം വെള്ളം നൽകണം.
ഏത് ആഹാരവും കഴിക്കാം. വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം. ചിക്കൻ പോക്സിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. ഫലപ്രദമായ ആൻറിവൈറൽ മരുന്ന് ഡോക്ടറുടെ നിർദേശാനുസരണം യഥാസമയം കഴിച്ചാൽ രോഗം ഭേദപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story