രോഗം ചീറ്റുന്ന പീച്ചാംകുഴൽ
text_fieldsവെള്ളം പീച്ചുന്ന റബ്ബർ താറാവുമായി കളിക്കാൻ കുട്ടികൾക്കിഷ്ടമാണ്. കുളിക്കുേമ്പാൾ അടങ്ങിയിരിക്കാൻ വേണ്ടി പലപ്പോഴും കുഞ്ഞുങ്ങൾക്ക് വെള്ളം പീച്ചുന്ന റബ്ബർ കളിപ്പാട്ടങ്ങൾ നൽകാറുണ്ട്. ഇൗ കളിപ്പാട്ടത്തിനുള്ളിൽ രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നുെവന്നാണ് ഗവേഷകർ പറയുന്നത്.
വെള്ളം പീച്ചുന്ന കളിപ്പാട്ടങ്ങളെല്ലാം കണ്ണുകൾക്കും ചെവിക്കും വയറിനും പ്രശ്നങ്ങളുണ്ടാക്കുെമന്നാണ് പഠനങ്ങൾ തെയളിയിക്കുന്നത്. മരണത്തിന് വരെ കാരണമാകാവുന്ന തരത്തിൽ മരുന്നുകളെ കീഴ്പ്പെടുത്തുന്ന രോഗാണുക്കൾ ഇത്തരം കളിപ്പാട്ടങ്ങളിലൂടെ ശരീരത്തിലെത്തും. സ്വിസ് അക്വാട്ടിക് സയൻസ് ആൻറ് കടക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും ഇല്ലിനോയ്സ് സർവകലാശാലയും ചേർന്ന് നടത്തിയ11 ആഴ്ച നീണ്ട പഠനത്തിലാണ് കണ്ടെത്തലുകൾ.
കുട്ടികളെ കുളിപ്പിക്കുേമ്പാൾ നൽകുന്ന കളിപ്പാട്ടങ്ങൾ പരിശോധിച്ചാണ് അവക്കുള്ളിൽ ബാക്ടീരിയകൾ വളരുന്നതായി കണ്ടെത്തിയത്. കളിപ്പാട്ടങ്ങളിലെ അണുക്കളിൽ 80 ശതമാനത്തോളവും രോഗകാരികളായ ബാക്ടീരിയകളാണ്. ആശുപത്രിയിലെ അണുബാധമൂലം വരുന്ന രോഗങ്ങളുെട ബാക്ടീരിയകളെയും കളിപ്പാട്ടങ്ങളിൽ കണ്ടെത്താനായിട്ടുണ്ട്. ഇത്തരം കളിപ്പാട്ടങ്ങളിലൂടെ മുഖത്തേക്ക് വെള്ളം ചീറ്റുന്നത് കുട്ടികളെ രോഗികളാക്കുമെന്ന് ഗവേഷകർ പറയുന്നു.
അണുബാധ തടയാൻ കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന പോളിമെറിക്ക് മെറ്റീരിയലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
രോഗാണുക്കൾ പതിയിരിക്കുന്ന ഇടങ്ങൾ
കൊച്ചു കുട്ടികൾക്കായുള്ള പതുപതുത്ത പുതപ്പുകൾക്കുള്ളിൽ ബാക്ടീരിയകളുടെ ആവാസസ്ഥലമാണ്. ഇൗ പുതപ്പുകൾ സ്ഥിരമായി വൃത്തിയിൽ കഴുകി ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ രോഗാണുബാധ തടയാനാകില്ല. കുട്ടികൾ ഉപയോഗിക്കുന്നവയായതിനാൽ അവ ചിലപ്പോൾ നിലത്തിടാനും സാധ്യതയുണ്ട്. ഇവിടെ നിന്നെല്ലാം േരാഗാണുക്കൾ ബാധിക്കാൻ ഇടയുണ്ട്. കൂടാതെ വീടുകളിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധാലുവാകണം.
കിടക്കൾ ഏഴുവർഷത്തിൽ ഒരിക്കൽ മാറ്റണം. രണ്ടു വർഷം പഴക്കമുള്ള തലയിണയുടെ ഭാരത്തിെൻറ 10 ശതമാനവും ചത്ത മൂട്ടകളുടെയും അവയുടെ വിസർജ്യത്തിെൻറയും ഭാരമാണെന്ന് ഗവേഷകർ പറയുന്നു. അതുപോലെ തന്നെയാണ് വിയർപ്പും. ഒരു രാത്രി അര പൈൻറ് വിയർപ്പ് കിടക്കയിലാകുന്നുവെന്നാണ് കണക്ക്. അഞ്ചു വർഷത്തിനിടെ 880 പൈൻറ് വിയർപ്പ് കിടക്കയിലെത്തും.
േസാപ്പുകളും രോഗാണു വാഹകരാണ്. നിങ്ങളുെട ശരീരത്തിലെ അണുക്കളെ കളയാൻ സോപ്പ് ഉപയോഗിക്കുേമ്പാൾ ആ അണുക്കൾ സോപ്പിൽ പോയി ഇരിക്കും. വേറെ ഒരാൾ അതേ സോപ്പ് ഉപയോഗിച്ചാൽ ആ അണു സോപ്പിൽ നിന്ന് അവരുെട ദേഹത്തേക്ക് കയറും. ദ്രാവക സോപ്പുകളാണ് ൈകകഴുകുന്നതിനും മറ്റും ഉപയോഗിക്കാൻ ഏറ്റവും നല്ലതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇതേ പ്രശ്നമാണ് ബാത്റൂം ടവ്വലുകൾക്കുമുള്ളത്. ഒരാൾക്ക് ഒരു ടവ്വൽ എന്ന നിലക്കോ പേപ്പർ ടവ്വലുകളോ ഉപയോഗിക്കുകയാണ് അണുബാധയിൽ നിന്ന് രക്ഷ നേടാനുള്ള വഴി. അല്ലെങ്കിൽ ടവ്വലുകൾ 60 ഡിഗ്രി സെൽഷ്യസ് ചൂടിൽ തളിപ്പിച്ച് കഴുകി ഉണക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.