മഞ്ഞപ്പിത്തം പരത്തുന്നത് ക്രിസോപ്സ് ഈച്ചകളെന്ന് പഠനം
text_fieldsകോലഞ്ചേരി: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-ബി) പരത്തുന്നത് ക്രിസോപ്സ് ഈച്ചകള്‍ (ഡീര്‍ ഫൈ്ള) ആണെന്ന് പഠനം. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം പ്രഫസര്‍മാരായ ഡോ. മറിയാമ്മ കുര്യാക്കോസ്, ഡോ. അബ്രഹാം ഇട്ടിയച്ചന്‍ എന്നിവര്‍ നടത്തിയ നിരീക്ഷണത്തിലാണ് കണ്ടത്തെല്‍. രോഗം പടര്‍ന്നുപിടിച്ച രാമമംഗലം പഞ്ചായത്തിലെ ഊരമന, മണീട് എന്നിവിടങ്ങളിലും മഴുവന്നൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നിഗമനത്തിലത്തെിയത്.
മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍നിന്ന് വിദഗ്ധ സംഘമത്തെി പരിശോധനകള്‍ നടത്തിയെങ്കിലും രോഗകാരണം വ്യക്തമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
രക്തം, ടിഷ്യൂ അല്ളെങ്കില്‍ വിവിധ ശരീരസ്രവങ്ങള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ചര്‍മത്തിലുള്ള നേരിയ മുറിവുകള്‍ വഴി നേരിട്ടോ അല്ലാതെയോ ശരീരത്തില്‍ പ്രവേശിക്കുന്നു.
കുത്തിവെപ്പുകള്‍, ലാബ് പരിശോധനകള്‍, ദന്തചികിത്സ, എന്‍ഡോസ്കോപ്പി, രക്തദാനം എന്നിവ വഴിയും രോഗം പടരാന്‍ സാധ്യത കൂടുതലുണ്ട്. മഴുവന്നൂര്‍ പഞ്ചായത്തില്‍ രോഗം ബാധിച്ച 59ല്‍ 41 പേര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍നിന്ന് രോഗം പടര്‍ന്നുവെന്നാണ് വ്യക്തമായത്. ബാക്കി 18 പേര്‍ക്ക് ഈ സാഹചര്യം ഇല്ളെന്നതാണ് മറ്റു വഴികളെക്കുറിച്ച് അന്വേഷിക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്.
രോഗം പടര്‍ന്നുപിടിച്ച രണ്ട് മേഖലകളിലും ക്രിസോപ്സ് ഈച്ചകളുടെ സാന്നിധ്യമുണ്ട്. മുഴുവന്‍ അസുഖബാധിതരും ഈച്ചകള്‍ കടിച്ചതായി സാക്ഷ്യപ്പെടുത്തി. വീടിനുപുറത്ത് ഇലകള്‍ക്കിടയിലും വെള്ളക്കെട്ടുകള്‍ക്ക് സമീപവും കാണപ്പെടുന്ന ഈച്ചകള്‍ പന്നിഫാം, കന്നുകാലി തൊഴുത്ത് എന്നിവക്ക് സമീപവും ധാരാളമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.