പൊണ്ണത്തടി കുറക്കാൻ കറുവപ്പട്ട
text_fieldsവാഷിങ്ടൺ: പൊണ്ണത്തടി ഒരു പ്രശ്നമാണോ? നമ്മുടെ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന കറുവപ്പട്ട നിസ്സാരക്കാരനല്ലെന്നാണ് കണ്ടെത്തൽ. കറുവപ്പട്ടക്ക് പൊണ്ണത്തടി മാറ്റാൻ കഴിവുണ്ടെന്നാണ് യു.എസ് ശാസ്ത്രജ്ഞർ പറയുന്നത്. അമിതവണ്ണം മൂലം രോഗിയായി തീർന്നവർക്കും വണ്ണം കുറക്കാൻ പരീക്ഷിച്ച മരുന്നുകൾ കഴിച്ച് രോഗികളായവർക്കും ആശ്വസിക്കാവുന്ന വാർത്തയാണിത്. മെറ്റാബോളിസം വർധിപ്പിച്ച് ശരീരത്തിൽ അടിയുന്ന കൊഴുപ്പിനെ നിയന്ത്രിക്കാൻ കറുവപ്പട്ടക്ക് സാധിക്കുമത്രെ. നേരത്തേ നടന്ന പരീക്ഷണങ്ങളിൽ കറുവപ്പട്ടയുടെ എണ്ണക്ക് രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.
മനുഷ്യരിൽ ഇതെത്രമാത്രം ഫലപ്രദമാണെന്നാണ് ഇേപ്പാൾ അന്വേഷിക്കുന്നതെന്ന് യു.എസിലെ മിഷിഗൺ സർവകലാശാലയിലെ പ്രഫസർ ജുൻ ഫു പറഞ്ഞു. കറുവപ്പട്ടയുടെ എണ്ണക്ക് ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾ നേരിട്ട് നശിപ്പിക്കാൻ കഴിയുമെന്ന പഠനഫലം മെറ്റാബോളിസം ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവരിലും വ്യത്യസ്ത തൂക്കമുള്ളവരിലും നടത്തിയ പരീക്ഷണത്തിലെല്ലാം വിവിധ കോശങ്ങളെ നശിപ്പിക്കാനും ഉേത്തജിപ്പിക്കാനും കഴിയുമെന്നും മെറ്റാബോളിസം വർധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായി കറുവപ്പട്ട ഒൗഷധമായി ഉപയോഗിക്കുന്നുണ്ട്. തികച്ചും പ്രകൃതിദത്തമായതിനാൽ മറ്റു പാർശ്വഫലങ്ങളുമില്ല. അതിനാൽതന്നെ ഭക്ഷണക്രമത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാെണന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.