ആരോഗ്യസ്ഥാപന നിയന്ത്രണ നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: സര്‍ക്കാർ-സ്വകാര്യ മേഖലയിലെ ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്ട ്രേഷനും നിയന്ത്രണത്തിനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ‘ആരോഗ്യസ്ഥാപന നിയ ന്ത്രണ നിയമം’ (ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം) ജനുവരി ഒന്നിന് നിലവില്‍ വരും. ഇതിെൻറ ഭാഗമായി ദന്ത ചികിത്സയടക്കം അലോപ്പതി രംഗത്തെ ആശുപത്രികളുടെയും ലബോറട്ടറ ികളുടെയും രജിസ്ട്രേഷന് ചൊവ്വാഴ്ച ആരംഭിക്കും.
ആദ്യപടിയായി മലപ്പുറം, തൃശൂര്‍, പ ാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണ് താൽക്കാലിക രജിസ്ട്രേഷന് നൽകുന്നത്. ജന ുവരി മധ്യത്തോടെ മറ്റ് ജില്ലകളിലെ രജിസ്ട്രേഷന് തുടങ്ങും. രണ്ടുവര്‍ഷത്തിനകം സ്ഥിരം രജിസ്ട്രേഷന് നൽകാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ അലോപ്പതി സ്ഥാപനങ്ങളെയാണ് നിയമ പരിധിയിൽ കൊണ്ടുവരുന്നത്.
www.clinicalestablishments.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി രജിസ്ട്രേഷനും തുടര്‍നടപടികൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. കേന്ദ്രനിയമത്തിെൻറ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ നിയമം കഴിഞ്ഞ ഫെബ്രുവരിയിലാണ് നിയമസഭ പാസാക്കിയത്. ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും ജനോപകാരപ്രദമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ആരോഗ്യ സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവില്ല. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖൊബ്രഗഡെ, ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത എന്നിവരും പങ്കെടുത്തു.
സേവനങ്ങളുടെ ഫീസും ഡോക്ടർമാരുടെ യോഗ്യതകളും പ്രദർശിപ്പിക്കണം
ഓരോ സ്ഥാപനവും നൽകുന്ന സേവനങ്ങള്‍, അതിന് ഈടാക്കുന്ന ഫീസ്, ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ യോഗ്യത തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങള്‍ നല്കുന്ന സേവനം, പരിശോധന തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയുണ്ടാകും. പരാതി ശരിയെന്നുകണ്ടാല്‍ രജിസ്ട്രേഷന് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
രജിസ്ട്രേഷനുശേഷം സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. ഇത് നിശ്ചയിക്കുന്നതിന് പ്രത്യേക സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നൽകും. സ്ഥിരം രജിസ്ട്രേഷന് നല്‍കുന്നതിനുമുന്നോടിയായി സ്ഥാപനങ്ങള്‍ നിശ്ചിതനിലവാരം കൈവരിക്കണം. ഓരോ വിഭാഗത്തിലുംപെട്ട സ്ഥാപനത്തിന് ഈടാക്കാവുന്ന പരമാവധി തുക സര്‍ക്കാറിന് നിശ്ചയിക്കാമെന്ന് കേന്ദ്രനിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും സംസ്ഥാന നിയമത്തില്‍ അക്കാര്യം ശിപാര്‍ശ ചെയ്തിട്ടില്ല.
രോഗം, രോഗനിര്‍ണയം, ചികിത്സ, ക്ഷതങ്ങള്‍, അസ്വാഭാവികത, ദന്തരോഗങ്ങള്‍, പ്രസവ ചികിത്സ എന്നിവക്കായി ആവശ്യമുള്ള കിടക്കകളോ സൗകര്യങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന ആശുപത്രി, മെറ്റേണിറ്റി ഹോം, നേഴ്സിങ് ഹോം എന്നിവയാണ് ക്ലിനിക്കല്‍ സ്ഥാപനങ്ങളായി കണക്കാക്കുന്നത്.
ലബോറട്ടറിയുടെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ സഹായത്തോടെ പത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ രോഗനിര്‍ണയവും രോഗകാരണവും നടത്തുന്ന സ്ഥാപനങ്ങളും ഇതിലുള്‍പ്പെടും. കണ്സള്ട്ടേഷന് സേവനങ്ങള്‍ മാത്രം നല്കുന്ന സ്ഥാപനങ്ങളും സായുധ സേനകളുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങളും ഈ നിയമ പരിധിയില്‍ വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.