സയാമീസ് ഇരട്ടകളിൽ രണ്ടാമന് വീണ്ടും ശസ്ത്രക്രിയ
text_fieldsന്യൂഡൽഹി: തല ഒട്ടിച്ചേർന്ന നിലയിൽ പിറന്ന ഇരട്ടക്കുട്ടികളിൽ ഒരാൾ വേർപെടുത്തൽ ശസ്ത്രക്രിയക്കുശേഷം സുഖം പ്രാപിക്കുന്നു. ഒഡിഷ സ്വദേശിയായ രണ്ടര വയസ്സുകാരൻ ജഗയെ കഴിഞ്ഞദിവസം ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ വെൻറിലേറ്ററിൽനിന്ന് വാർഡിലേക്ക് മാറ്റി.
എന്നാൽ, ജഗയുടെ ഇരട്ട സഹോദരൻ കാലിയയെ വേർപെടുത്തിയശേഷം വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യത്തിന് ഭീഷണിയാവുന്ന വിധം തലയോട്ടിയിലേക്ക് തൂങ്ങിക്കിടന്ന തൊലിയുടെ ഭാഗം നീക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. പകരം നല്ല തൊലി പിടിപ്പിച്ചതായി എയിംസിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. കുഞ്ഞ് നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
രണ്ടു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കായി കോയമ്പത്തൂരിൽ നിന്നുള്ള വിദഗ്ധ പ്ലാസ്റ്റിക് സർജൻമാരും എത്തിയിരുന്നു. കാലിയയുടെ ഇരട്ട സഹോദരൻ ജഗ വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടുണ്ട്.
തലകൾ വേർപെടുത്താനുള്ള സുപ്രധാന ശസ്ത്രക്രിയ ആഗസ്റ്റ് 28നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.