കൊറോണ: 2246 പേര് നിരീക്ഷണത്തില്‍
text_fieldsതിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംശയിക്കുന്ന 2246 പേര് വിവിധ ജില്ലകളിലായി നിരീക് ഷണത്തിലുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരില്‍ 2233 പേര് വീടുകളിലും 13 പേര് ആശു പത്രികളിലുമാണ്. സംശയാസ്പദമായവരുടെ 423 സാമ്പിളുകൾ എന്‍.ഐ.വിയില്‍ പരിശോധനക്ക് അ യച്ചു. ഇതില്‍ 406 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്.
രോഗം സ്ഥിരീകരിച്ച മൂന്നില്‍ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയില്‍നിന്ന് എത്തി ഡല്‍ഹിയിലെ രണ്ട് ക്യാമ്പിൽ കഴിയുന്ന 115 പേര്‍ക്കും കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചു. ഇവര്‍ കേരളത്തിലെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഇവർ എയര്‍ പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക് തന്നെ പോകണം.
കേരളത്തില്‍ തിരിച്ചെത്തിയാലും ഡല്‍ഹിയില്‍ എത്തിയ തീയതി മുതല്‍ മൊത്തം 28 ദിവസം വീടുകളില്‍ കഴിയണം. സംശയ നിവാരണത്തിന് ദിശ ഹെല്പ് ലൈന്‍: 1056, 0471 255 2056.
Latest VideoDon't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.