Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകൊറോണ വൈറസ്: 42...

കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍നിന്ന്​ ഒഴിവാക്കി

text_fields
bookmark_border
കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍നിന്ന്​ ഒഴിവാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ ബാ​ധി​ത മേ​ഖ​ല​യി​ൽ​നി​ന്ന്​ മ​ട​ങ്ങി വ​ന്ന​വ​ര​ക്കം സം​സ്​​ഥാ​ന​ത്ത്​ 2276 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​വ​രി​ല്‍ 2262 പേ​ര്‍ വീ​ടു​ക​ളി​ലും 14 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത് തി​ലാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ 418 സാ​മ്പി​ളു​ക​ള്‍ എ​ന്‍.​ഐ.​വി.​യി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഇ ​തി​ല്‍ 405 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വാ​ണ്.

വൂ​ഹാ​നി​ല്‍നി​ന്ന്​ തി​രി​ച്ചെ​ത്തി​ യ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ര്‍ഥി​യെ ഡി​സ്ചാ​ര്‍ജ് ചെ​യ്തു.

തൃ​ശൂ​രി​ല്‍ ചി​കി​ത്സ​യി​ലു​ള്ള വി​ദ്യാ​ര്‍ഥി​യെ മാ​ത്ര​മാ​ണ് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഇ​നി ഡി​സ്ചാ​ര്‍ജ് ചെ​യ്യാ​നു​ള്ള​ത്. ഈ ​വി​ദ്യാ​ര്‍ഥി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. തു​ട​ര്‍പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ കാ​ത്തി​രി​ക്കു​ന്നു.
ചൈ​ന​യി​ല്‍നി​ന്ന്​ വി​മാ​ന​മാ​ര്‍ഗം തി​രി​ച്ചെ​ത്തി​ച്ച് ഡ​ല്‍ഹി​യി​ലെ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ 115 പേ​ര്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണെ​ന്നും അ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​വ​ദി​ക്കും.

കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യാ​ലും 28 ദി​വ​സം ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യ​ണം. കേ​ര​ള​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന 42 വ്യ​ക്തി​ക​ളെ പ​രി​ഷ്‌​ക​രി​ച്ച മാ​ര്‍ഗ​രേ​ഖ പ്ര​കാ​രം ഇ​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ചൈനയിൽനിന്നെത്തിച്ച 406 പേർക്കും കൊറോണയില്ല
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ൽ കൊ​റോ​ണ ബാ​ധി​ത മേ​ഖ​ല​യാ​യ വു​ഹാ​നി​ൽ​നി​​ന്ന്​ തി​രി​കെ​യെ​ത്തി​ച്ച്​ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 406 പേ​ർ​ക്കും കൊ​റോ​ണ​യി​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി ചൗ​ള​യി​ലെ ഇ​ന്തോ തി​ബ​ത്ത​ൻ അ​തി​ർ​ത്തി സേ​ന (ഐ.​ടി.​ബി.​പി) കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ഇ​വ​രു​ടെ അ​വ​സാ​ന പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റി​വാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഇ​വ​രു​ടെ ​സാ​മ്പി​ളു​ക​ൾ വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക്​ ശേ​ഖ​രി​ച്ച​ത്. രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ കേ​ന്ദ്ര ആ​േ​രാ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​വ​രെ​ നാ​ട്ടി​ലേ​ക്ക്​ വി​ടും. ര​ണ്ടാ​ഴ്​​ച​യി​ലേ​റെ​യാ​യി ഇ​വി​ടെ ക​ഴി​യു​ന്ന എ​ല്ലാ​വ​രു​ടെ​യും ആ​ദ്യ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റി​വാ​യി​രു​ന്നു.

ഐ.​ടി.​ബി.​പി കേ​ന്ദ്ര​ത്തി​ൽ ഭ​ക്ഷ​ണം, താ​മ​സം, മ​രു​ന്ന്​ ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പു​റ​മെ ഏ​ഴ്​ മാ​ല​ദ്വീ​പ്​ പൗ​ര​ന്മാ​രും ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronacorona virus
News Summary - corona virus updates -kerala news
Next Story