കൊറോണ വൈറസ് വ്യാപനം 20 അടി വരെ ആകാമെന്ന് ഗവേഷകർ
text_fieldsലോസ് ആഞ്ജലസ്: തണുത്തതും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ കൊറോണ വൈറസ് ഒരാളിൽ നിന്ന് 20 അടി ദൂരം വരെ സഞ്ചരിക്കുമെന്ന് യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഗവേഷകർ അഭിപ്രായപ്പെട്ടു. സാമൂഹിക അകലം ആറടി പോരെന്നും രോഗിയായ വ്യക്തിയുടെ സ്രവങ്ങളിലടങ്ങിയ വൈറസ് ചൂടുള്ള കാലാവസ്ഥയേക്കാൾ മൂന്നിരട്ടി വേഗത്തിൽ തണുത്ത കാലാവസ്ഥയിൽ സഞ്ചരിക്കുമെന്നും ഗവേഷകർ പറയുന്നു.
ചുമക്കുേമ്പാഴും തുമ്മുേമ്പാഴും 40,000 ഉച്ഛ്വാസ കണങ്ങൾ പുറത്തുവരുന്നു എന്നാണ് ഏകദേശ കണക്ക്. സാധാരണ സംസാരിക്കുേമ്പാൾ പോലും ചിലപ്പോൾ ഇത്രയും ഉമിനീർ കണങ്ങൾ പുറത്തു വരും. ഇവയുടെ വ്യാപനത്തിെൻറ തോത് അന്തരീക്ഷത്തിലെ താപനിലയുമായി ബന്ധപ്പെട്ടാണ്.
താപനില കൂടുന്നതിനനുസരിച്ച് കണങ്ങൾ പെട്ടെന്നു തന്നെ ബാഷ്പീകരിക്കുന്നു. എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥയിലും കണങ്ങൾക്ക് വായുവിൽ നിൽക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.