ആൻറിബയോട്ടിക്കുകൾ ‘കഴിച്ചു തീർക്കേണ്ട’തില്ലെന്ന് പഠനം
text_fieldsലണ്ടൻ: ആൻറിബയോട്ടിക് മരുന്നുകൾ കഴിച്ചു തുടങ്ങിയാൽ ഒരു കോഴ്സ് മുഴുമിപ്പിക്കണമെന്നായിരുന്നു ഇതുവരെ ഡോക്ടർമാരുടെ നിർദേശമെങ്കിൽ അങ്ങനെ ചെയ്യേണ്ടതില്ലെന്നാണ് പുതിയ പഠനം. എന്ത് അസുഖത്തിനാണോ മരുന്ന് കഴിക്കുന്നത് അത് ഭേദമായെന്ന് തോന്നിയാൽ അപ്പോൾ നിർത്താമെന്നാണ് ഒരു സംഘം വിദഗ്ധർ പറയുന്നത്. പരമ്പരാഗതമായി പറയുന്നതനുസരിച്ച് ആൻറിബയോട്ടിക്കുകളുടെ കോഴ്സ് മുഴുവൻ ആക്കണമെന്നാണ്. എന്നാൽ, അസുഖത്തിന് കാരണമായ ബാക്ടീരിയയെ തുരത്താൽ അതിലെ ഏതാനും ഗുളികകൾ മതിയാവുമെന്ന് ഇവർ പറയുന്നു.
ആൻറിബയോട്ടിക്കുകളുടെ കോഴ്സ് സാമാന്യമായി എത്രയാണെന്നതിനെക്കുറിച്ച് വളെര കുറച്ച് ഗവേഷണങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ എന്നും അതാവെട്ട, ഒാരോ വ്യക്തിയിലും വ്യത്യസ്ത അളവിലാണ് പ്രതിഫലിക്കുക എന്നും കഴിഞ്ഞ കാലത്ത് അയാൾ കഴിച്ച ആൻറിബയോട്ടിക്കുകളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുമെന്നും ഇൗ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് സൊസൈറ്റി ഒാഫ് ഇമ്യൂണോളജിയിലെ പീറ്റർ ഒാപൻഷോയെ അടക്കം ഉദ്ധരിച്ച് ‘ദ ഗാർഡിയൻ’ ആണ് ഇത് റിേപ്പാർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.