ദിവസവും മുട്ട കഴിക്കൂ; ഹൃദയം സംരക്ഷിക്കൂ
text_fieldsബെയ്ജിങ്: ദിവസം ഒരു മുട്ട കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറവായിരിക്കുമെന്ന് പഠനം. കാർഡിയോ വാസ്കുലാർ ഡിസീസ് മരണത്തിനു കാരണമാകുന്നതാണ്. ചൈനയിലാണ് ഇൗ അസുഖം കൂടുതൽ. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരിലും മുട്ട കഴിക്കുന്നവരിലുമാണ് ചൈനയിലെ പെകിങ് യൂനിവേഴ്സിറ്റി ഗവേഷകർ പഠനം നടത്തിയത്. പഠനത്തിൽ മുട്ട കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ താരതമ്യേന കുറവാണെന്ന് കണ്ടെത്തി. മുട്ട കഴിക്കാത്തവരിൽ സാധ്യത കൂടുതലും.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 30നും 79നുമിടെ പ്രായമുള്ള അരലക്ഷം പേരെയാണ് പഠനവിധേയമാക്കിയത്. കൊഴുപ്പിെൻറ നല്ലൊരു ശതമാനം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, പ്രോട്ടീെൻറയും വിറ്റാമിെൻറയും കലവറയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.