പനി മരണങ്ങൾ വർധിക്കുന്നു; കാരണം അജ്ഞാതം
text_fieldsതിരുവനന്തപുരം: പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധവും ചികിത്സയും ഉൗർജിതമായി മുന്നോട്ടുപോകുേമ്പാഴും സംസ്ഥാനത്ത് ഉത്തരം കിട്ടാതെ ‘പനി’ മരണങ്ങൾ (ഫീവർ ഡെത്ത്) വർധിക്കുന്നു. എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ പകർച്ചരോഗങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാണെങ്കിലും പനി എന്ന ഗണത്തിൽ ആരോഗ്യവകുപ്പ് ഉൾപ്പെടുത്തിയ രോഗത്തെക്കുറിച്ച് ഗൗരവപൂർവമായ പഠനം നടക്കുന്നില്ല. നിപ വൈറസിെൻറ സാന്നിധ്യംപോലും അതിവേഗം തിരിച്ചറിയാനായ സാഹചര്യത്തിലാണിത്. പനി മറ്റു രോഗങ്ങളുടെ ലക്ഷണമായാണ് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ, അത് മരണകാരണമാകുന്നതെങ്ങനെയെന്ന് ആരോഗ്യവകുപ്പിന് പറയാനാവുന്നില്ല. അത് കണ്ടെത്തേണ്ടത് പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കടമയാണ്. ഇൗ ദിശയിൽ പഠനം വേണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞ സമീപനമാണ് അധികൃതർക്കുള്ളതെന്ന് ഡോക്ടർമാർക്കും അഭിപ്രായമുണ്ട്.
പകർച്ചാരോഗങ്ങൾ സംബന്ധിച്ച് ആധികാരിക പഠനങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ചികുൻഗുനിയ, ഡെങ്കിപ്പനി, നിപ എന്നിവ സംബന്ധിച്ചും പഠനം നടന്നെന്നാണ് വാദം. എലിപ്പനി സംബന്ധിച്ചും പഠനം നടന്നുവരുന്നു. എന്നാൽ, പനിമരണങ്ങളിൽ ഇതുവരെ പഠനങ്ങൾ നടന്നിട്ടില്ല. അതിനായി മരിച്ചയാളുടെ മെഡിക്കൽ ഒാേട്ടാപ്സി നടത്തേണ്ടതുണ്ട്. പോസ്റ്റ്മോർട്ടം രീതിയല്ലാതെ മരണകാരണം കണ്ടെത്താൻ നടത്തുന്ന ശാസ്ത്രീയ അവയവ പരിശോധനയാണ് മെഡിക്കൽ ഒാേട്ടാപ്സി.
2013ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ പനിബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കളുടെ പരാതിയെ തുടർന്ന് മെഡിക്കൽ ഒാേട്ടാപ്സി നടത്തിയപ്പോൾ മരണകാരണമായി കണ്ടെത്തിയത് ‘വെസ്റ്റനൈൽ വൈറസ്’ ആയിരുന്നു. ഇൗ വൈറസ് അടുത്തിടെ കോഴിക്കോട്ട് റിപ്പോർട്ട് ചെയ്തെങ്കിലും നേരത്തേ കണ്ടെത്തിയിട്ടുള്ളതിനാൽ ഭീതി ഒഴിവായി. പനി മരണങ്ങളിൽ ബന്ധുക്കളുടെ സമ്മതത്തോടെ മെഡിക്കൽ ഒാേട്ടാപ്സി അനിവാര്യമായി നടത്തണമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
ഇൗ വർഷം ഇതുവരെ 49 പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രളയശേഷം കേരളത്തെ ആശങ്കയിലാഴ്ത്തി പടരുന്ന എലിപ്പനി 46 ജീവനുകൾ കവർന്നു. ഇൗമാസം ഇതുവരെ 11പേരാണ് പനിബാധിച്ച് മരിച്ചത്. ഒമ്പത് എലിപ്പനി മരണവുമുണ്ടായി. പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം എട്ടുമാസത്തിനിടെ 20 ലക്ഷം കവിഞ്ഞു. 2017ൽ 76ഉം 2016ൽ 18ഉം പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.