അകാല മരണങ്ങൾക്ക് കാരണം നൈട്രജൻ ഡയോക്സൈഡെന്ന് പഠനം
text_fieldsബർലിൻ: പ്രതിവർഷം ഉണ്ടാകുന്ന അകാല മരണങ്ങൾക്ക് കാരണം ഡീസൽ എൻജിനുകൾവഴി പുറത്തേക്ക് വമിക്കുന്ന നൈട്രജൻ ഡയോക്സൈഡ് വാതകമാണെന്ന് ജർമൻ പഠനം. മ്യൂണിച്ചിലെ ഹെൽമ് ഹോറ്റ്സ് സെൻററും സ്വകാര്യ കമ്പനിയായ ഐവിയു ഉംവെൽറ്റ് ജിഎംബി എച്ച് എന്ന സ്വകാര്യ കമ്പനിയും ചേർന്ന് നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങൾ.
2014ൽമാത്രം 6000 പേരാണ് ഇതുമൂലമുണ്ടായ അസുഖങ്ങളാൽ മരണപ്പെട്ടതെന്ന് പഠനത്തിൽ പറയുന്നു. മാർച്ച് എട്ടിനാണ് പരിസ്ഥിതി വിഭാഗം പഠനം പുറത്തുവിട്ടത്. ഇതേ തുടർന്ന് അന്തരീക്ഷ വായുവിെൻറ നിലവാരം മെച്ചപ്പെടുത്താൻ രാജ്യത്തെ നഗരങ്ങളിൽ ഡീസൽ കാറുകളുടെ ഉപയോഗം നിരോധിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.