നവജാതശിശുക്കളുടെ കേള്‍വി പരിശോധന പരിപാടി ഊര്‍ജിതമാക്കണം –ഗവര്‍ണര്‍
text_fieldsകോഴിക്കോട്: നവജാതശിശുക്കളിലെ കേള്‍വിതകരാര്‍ നേരത്തെതന്നെ കണ്ടത്തെി പരിഹരിക്കാനായി കേള്‍വി പരിശോധന പരിപാടി ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓട്ടോളജിയും അസോസിയേഷന്‍ ഓഫ് ഓട്ടോലാരിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ മലപ്പുറം ചാപ്റ്ററും ചേര്‍ന്ന് സംഘടിപ്പിച്ച ഇ.എന്‍.ടി വിദഗ്ധരുടെ 25ാമത് ദേശീയ സമ്മേളനം ‘ഐസോകോണ്‍-2016’ കടവ് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ശിശുക്കള്‍ക്കിടയില്‍ കേള്‍വി തകരാറുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രസക്തിയേറെയുണ്ട്. ബധിരതയും കേള്‍വി സംബന്ധമായ തകരാറുമുള്ളവര്‍ സാമൂഹികമായി ഒറ്റപ്പെടുന്ന സാഹചര്യം ഏറെയാണ്. വിദ്യാഭ്യാസവും തൊഴില്‍ പുനരധിവാസവും പോലുള്ള കാര്യങ്ങളിലൂടെ ഇത്തരക്കാരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓട്ടോളജി (ഐ.എസ്.ഒ) ദേശീയ പ്രസിഡന്‍റ് ഡോ. എ.പി. സംബന്ധന്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ഓട്ടോളജിസ്റ്റുമാരായ പ്രഫ. ജാക്വസ് മാഗ്നന്‍ (ഫ്രാന്‍സ്), പ്രഫ. കാള്‍ ബേണ്‍ഡ് ഹട്ടന്‍ബ്രിങ്ക് (ജര്‍മനി), ഡോ. റോബര്‍ട്ട് വിന്‍സന്‍റ് (ഫ്രാന്‍സ്), പ്രഫ. റോബര്‍ട്ട് ബ്രിഗ്സ് (ആസ്ട്രേലിയ), ഡോ. ഡിര്‍ക് ഡെ റിഡര്‍ (ന്യൂസിലന്‍ഡ്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഐ.എസ്.ഒ സ്ഥാപകന്‍ പ്രഫ. കെ.കെ. രാമലിംഗം, സെക്രട്ടറി പ്രഫ. രവി രാമലിംഗം എന്നിവര്‍ സംസാരിച്ചു. ഐസോകോണ്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി. പ്രഭാകരന്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പി.കെ. ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്‍െറ ഭാഗമായി ഓട്ടോളജി ശസ്ത്രക്രിയ ഉപകരണങ്ങള്‍, സങ്കീര്‍ണ ശസ്ത്രക്രിയ ദൃശ്യങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം നടന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആയിരത്തോളം ഇ.എന്‍.ടി ഡോക്ടര്‍മാര്‍ പങ്കെടുത്തു. പ്രമുഖരായ അഞ്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഓട്ടോളജി, ന്യൂറോഓട്ടോളജി, ഇംപ്ളാന്‍േറഷന്‍ ഓട്ടോളജി വിഭാഗങ്ങളിലെ അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടക്കും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 പേര്‍ക്കാണ് ചുരുങ്ങിയ ചെലവില്‍ ശസ്ത്രക്രിയ നടത്തുക. ശസ്ത്രക്രിയയുടെ തത്സമയ പ്രദര്‍ശനവും ഒരുക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.