‘കണ്ണിൽ നോക്കി’യറിയാം ഹൃദയരോഗങ്ങൾ
text_fieldsവാഷിങ്ടൺ: കണ്ണിൽ നോക്കിയാൽ ഹൃദയം കാണാമെന്ന് പറയുന്നത് ഇനി വെറുംവാക്കല്ല. നേത്രപടലത്തെ നിരീക്ഷിച്ചാൽ ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങൾ കണ്ടെത്താൻ കഴിയുന്ന സംവിധാനവുമായാണ് ഗൂഗിളെത്തിയിരിക്കുന്നത്. നേത്രപടലം സ്കാൻ ചെയ്യുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ കഴിയുന്ന കൃത്രിമബുദ്ധിയാണ് ഗൂഗ്ൾ പുതുതായി വികസിപ്പിച്ചെടുത്തത്. 2,84,335 രോഗികളിലാണ് പരീക്ഷണം നടത്തിയത്.
71 ശതമാനം സാഹചര്യങ്ങളിലും പുകവലിക്കാരെയും പുകവലിക്കാത്തവരെയും ഗൂഗിളിന് ഇതുവഴി തിരിച്ചറിയാമെന്നാണ് ഗൂഗ്ൾ ബ്രെയ്ൻ ടീം േബ്ലാഗിൽ അവകാശപ്പെട്ടത്. ഹൃദ്രോഗം കണ്ടെത്തുന്നതിൽ പുതിയ സംവിധാനം പൂർണവിജയമാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഹൃദയാഘാതമുൾപ്പെടെയുള്ള ഹൃദയരോഗങ്ങളിലൂടെ കടന്നുപോയ ഒരാളുടെയും അല്ലാത്ത ഒരാളുടെയും നേത്രപടല ചിത്രം ലഭിച്ചാൽ 70 ശതമാനം സാഹചര്യത്തിലും ഗൂഗ്ൾ സംവിധാനത്തിന് കൃത്യമായി തിരിച്ചറിയാനാകും. രക്തത്തിലൂടെ നടത്തുന്ന മറ്റു ഹൃദയരോഗ പരീക്ഷണങ്ങളുടെ കൃത്യത ഇതിനുമുണ്ടെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.