ഇന്ത്യയിൽ ഹൃദ്രോഗ മരണനിരക്ക് കൂടുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണനിരക്ക് കൂടുന്നതായി പഠനം. 2015ൽ സംഭവിച്ച മരണങ്ങളിൽ 25 ശതമാനത്തിലേറെയും ഹൃദ്രോഗങ്ങൾ മൂലമാണെന്നാണ് കണ്ടെത്തൽ. ഗ്രാമീണമേഖലയിലും യുവാക്കളിലാണ് മരണനിരക്ക് കൂടുതൽ. ഹൃദയാഘാതത്തേക്കാൾ ഹൃദയധമനികൾ ചുരുങ്ങുന്നതാണ് പ്രധാന മരണകാരണമെന്നും ടൊറേൻറാ െസൻറ് മിഷേൽ ആശുപത്രിയിലെ ഗ്ലോബൽ ഹെൽത്ത് റിസർച്ച് സെൻറർ മേധാവി പ്രഭാത് ഝാ നേതൃത്വം നൽകിയ പഠനത്തിൽ പറയുന്നു.
പഠന റിപ്പോർട്ട് ലാൻസറ്റ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഗ്രാമീണമേഖലയിൽ 2000ത്തിനും 2015നുമിടെ 30 നും 69നുമിടെ പ്രായമുള്ളവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിച്ചതായി കണ്ടെത്തി. ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അത്തരം മരണങ്ങൾ കൂടുതലാെണന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ സംസ്ഥാനങ്ങളിൽ സ്ട്രോക്ക് ബാധിച്ച് മരിച്ചവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇൗ വൈരുധ്യം അമ്പരപ്പിക്കുന്നതാണെന്നു ഝാ ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.