മജ്ജ മാറ്റിവെക്കൽ ചികിത്സ: എച്ച്.െഎ.വി ബാധിതന് ‘രോഗമുക്തി’
text_fieldsലണ്ടൻ: ബോൺമാരോ ട്രാൻസ്പ്ലാൻറ് (മജ്ജ മാറ്റിവെക്കൽ) ചികിത്സയെ തുടർന്ന് ബ്രിട്ട നിലെ എച്ച്.െഎ.വി ബാധിതന് രോഗം ഭേദമായി. നിലവിൽ ഇദ്ദേഹത്തിെൻറ ശരീരത്തിൽ എച്ച്.െഎ.വി വൈറസിെൻ റ സാന്നിധ്യമില്ലെന്നും ബാക്കി കാര്യങ്ങൾ ദീർഘകാല പരിശോധനക്കും ജീവിതത്തിനും ശേഷമേ പറയാനാകൂ എന്നും ചികിത്സക്ക് നേതൃത്വം നൽകിയ വൈദ്യ സംഘം പ്രതികരിച്ചു.
അത്യപൂർവമായ എച്ച്.െഎ.വി പ്രതിരോധ ജനിതകശേഷിയുള്ള ദാതാവിെൻറ ബോൺമാരോ സ്റ്റെം സെല്ലാണ് ഇദ്ദേഹത്തിന് മാറ്റിവെച്ചത്. ശസ്ത്രക്രിയക്ക് മൂന്നു വർഷത്തിനുശേഷം നടത്തിയ പരിശോധനയിലാണ് എച്ച്.െഎ.വി വൈറസ് പൂർണമായും ഒഴിവായതായി കണ്ടത്. ഇത്തരം ചികിത്സാരീതി വഴി രോഗമുക്തി നേടുന്ന രണ്ടാമത്തെയാളാണ് ‘ലണ്ടൻ രോഗി’ എന്നറിയപ്പെടുന്ന ഇയാൾ.
‘ബർലിൻ രോഗി’ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ പൗരൻ തിമോത്തി ബ്രൗണിന് 2007ലാണ് രോഗം േഭദമായത്. ഒരു വ്യാഴവട്ടത്തിനുശേഷവും അദ്ദേഹം എച്ച്.െഎ.വി രഹിത ജീവിതം നയിക്കുകയാണ്.
‘ലണ്ടൻ രോഗി’യുടെ ശരീരത്തിൽ നിലവിൽ എച്ച്.െഎ.വിയുടെ സാന്നിധ്യമില്ലെന്ന് ചികിത്സിച്ച ഡോ. രവീന്ദ്ര ഗുപ്ത വ്യക്തമാക്കി. ‘‘സാേങ്കതികമായി അദ്ദേഹം രോഗമുക്തനാണ്. പക്ഷേ, സമ്പൂർണമായും ഭേദമായോ എന്ന് പറയാൻ ഇനിയും സമയമെടുക്കും’’ -ഡോ. ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.