ഹുക്ക സിഗരറ്റിനെക്കാൾ ഹാനികരമെന്ന് പഠനം
text_fieldsവാഷിങ്ടൺ: ഹുക്ക വലിക്കുന്നത് സിഗരറ്റിനെക്കാൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനം. യു.എസിലെ കാലിഫോർണിയ, ലോസ് ആഞ്ജലസ് സർവകലാശാലകൾ നടത്തിയ പഠനമാണ് ഇത് കാണിക്കുന്നത്. സിഗരറ്റിനെക്കാൾ അപകടം കുറഞ്ഞതാണ് ഹുക്ക ഉപയോഗം എന്ന പ്രചാരണത്തെയാണ് പഠനം വെല്ലുവിളിച്ചിരിക്കുന്നത്. അരമണിക്കൂർ നേരം ഹുക്ക വലിച്ചാൽ ഹൃദയ സംബന്ധിയായ അപകടങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം പറയുന്നു.
ഹുക്ക വലിക്കുന്നതിെൻറ മുമ്പും ശേഷവുമായി 48 യുവാക്കളുടെ ആരോഗ്യം പരിശോധിച്ചാണ് പഠനം നടത്തിയത്. ഹുക്ക വലിച്ച ശേഷം ഹൃദയത്തിെൻറ പ്രവർത്തനം, രക്ത സമ്മർദം എന്നിവയിൽ അപകടാവസ്ഥ കണ്ടെത്തിയതായി പഠനം പറയുന്നു. ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകുന്ന തരത്തിലുള്ള മാറ്റമാണ് ഇതുകൊണ്ടുണ്ടാകുന്നത്. സാധാരണഗതിയിൽ അരമണിക്കൂർ നേരം ഹുക്ക വലിക്കുന്നത് കുറഞ്ഞ സമയമാണ്. പലരും മണിക്കൂറുകളോളം ഇത് തുടർച്ചയായി ഉപയോഗിക്കാറുണ്ട്. ഇത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സിഗരറ്റ് ഉപയോഗം കുറയുകയാണെന്നും ഹുക്ക വലി വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പഴത്തിെൻറ ഫ്ലേവറടങ്ങിയതും ആകർഷണീയമായ ഗന്ധവുമാണ് ഹുക്കയിലേക്ക് പലരും ആകർഷിക്കപ്പെടാനുള്ള കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.