ഭ്രൂണത്തിൽ ജനിതക മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങളെ പ്രതിരോധിക്കാം
text_fieldsപതിനായിരത്തിലധികം വരുന്ന പാരമ്പര്യ ജനിതക രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ വഴിയൊരുക്കുന്ന കണ്ടുപിടുത്തവുമായി ഗവേഷക സംഘം. മരണകാരണമാകുന്ന ഹൃദ്രോഗം വരുത്തുന്ന ജീനുകൾ മനുഷ്യഭ്രൂണത്തിൽ എടുത്തുമാറ്റിയാണ് ഗവേഷക സംഘം ജീൻ എഡിറ്റിങ്ങിൽ പുതിയ സാധ്യത തുറന്നത്. കാലിഫോര്‍ണിയ, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സഹകരണത്തോടെ അമേരിക്കയില്‍ ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
മനുഷ്യ ഭ്രൂണകോശങ്ങളില്‍ നിന്ന് പാരമ്പര്യരോഗങ്ങള്‍ക്ക് കാരണമായ ജനിതകതകരാറുകള്‍ എഡിറ്റ് ചെയ്ത് മാറ്റുന്നതിലാണ് ഗവേഷകര്‍ വിജയിച്ചത്. ജീന്‍ എഡിറ്റിങ്ങിെൻറ സഹായത്തോടെ ജനിതക പ്രശ്നങ്ങളുള്ള ഡി.എൻ.എ ഒഴിവാക്കിയാണ് രോഗങ്ങളിൽ നിന്ന് മുക്തി നേടാനാവുക. ജീനുകളെ നിയന്ത്രിക്കുക വഴി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പതിനായിരത്തോളം ജനിതക രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്ത് അഞ്ഞൂറിലൊരാളെ ബാധിക്കുന്ന ജനിതക രോഗമായ ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി ഉണ്ടാക്കുന്ന ജീനുകളെ ഭ്രൂണത്തില്‍ നിന്ന് വേര്‍തിരിക്കുകയായിരുന്നു തങ്ങളെന്ന് അന്താരാഷ്ട്ര ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച പേപ്പറിലൂടെ ഗവേഷക സംഘം അവകാശപ്പെട്ടു.
സാധാരണ ജനിതക തകരാറുകളും ഗുരുതരമായ തകരാറുകളും ഒഴിവാക്കാന്‍ ജീന്‍ എഡിറ്റിങ് വഴി കഴിഞ്ഞു. ക്രിസ്പര്‍കാസ് 9 എന്ന ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്. ഏതൊരു ജീനോമിൽ നിന്നും ഡി.എൻ.എയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യാനും കൂട്ടിച്ചേർക്കാനും സാധിക്കുന്ന വിദ്യയാണ് ക്രിസ്പർ.
ഭ്രൂണത്തിലെ രോഗകാരിയായ ജീനുകളെ എടുത്തു മാറ്റുകയാണ് ചെയ്തത്. ഇതിലൂടെ പൂര്‍ണ്ണ ആരോഗ്യമുള്ള ഭ്രൂണങ്ങളാണ് ലഭിച്ചതെന്ന് ഗവേഷകനായ ജുവാന്‍ കാര്‍ലോസ് പറഞ്ഞു. പരീക്ഷണത്തിന് ഉപയോഗിച്ച ഭ്രൂണങ്ങള്‍ക്ക് അഞ്ച് ദിവസത്തെ വളര്‍ച്ചയേ അനുവദിച്ചുള്ളൂവെന്ന് ഗവേഷക സംഘത്തിന്‍റെ തലവന്‍ ഡോ. ഷൗക്കരാത് മിതാലിപോവ് വ്യക്തമാക്കി.
ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി ബാധിതനായ ആളില്‍ നിന്നെടുത്ത ബീജം അരോഗ്യമുള്ള അണ്ഡവുമായി ക്രിസ്പര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംയോജിപ്പിച്ചാണ് എഡിറ്റിംഗ് നടത്തിയത്. എല്ലായ്പ്പോഴും ഇത് വിജയിക്കണമെന്നില്ലെങ്കിലും 72 ശതമാനം ഭ്രൂണവും ജനിതകമാറ്റം ഉണ്ടാക്കുന്ന ജീനുകളില്‍ നിന്നു മുക്തമായത് പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. സ്തനാര്‍ബുധം ഉള്‍പ്പെടെ ഒട്ടേറെ രോഗങ്ങളെ പിഴുതെറിയാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരം ഭ്രൂണകോശങ്ങള്‍ വളരാന്‍ അനുവദിച്ചാല്‍, അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ആ ജനിതകരോഗം ഉണ്ടാകില്ല എന്ന് മാത്രമല്ല, അടുത്ത തലമുറയിലേക്കും ആ തകരാര്‍ എത്തുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.