നോക്കൂ; നമുക്ക് ആയുസ്സ് കൂടി
text_fieldsയുനൈറ്റഡ് നേഷൻസ്: ഇന്ത്യക്കാരുടെ ശരാശരി ആയുസ്സിൽ പുരോഗതിയെന്ന് ഐക്യരാഷ്ട് രസഭ റിപ്പോർട്ട്. 1969ൽ 47 വയസ്സായിരുന്ന ശരാശരി ആയുസ്സ് 2019ൽ 69 വയസ്സായി. 2010നും 2019നുമിടയിൽ രാജ്യത്തെ ജനസംഖ്യയിൽ 1.2 ശതമാനം വർധനയാണ് രേഖെപ്പടുത്തിയത്. ഇത് ചൈനയുടെ ജനസംഖ്യ വർധനയുടെ ഇരട്ടിയോളം വരുമെന്നും ജനസംഖ്യയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വ്യക്തമാക്കി.
2019ൽ ഇന്ത്യൻ ജനസംഖ്യ 160 കോടിയിലെത്തി. ’94ൽ ഇത് 94.2 കോടിയായിരുന്നു. 15 വയസ്സു മുതൽ 64 വരെയുള്ളവരാണ് ജനസംഖ്യയുടെ 67 ശതമാനവും. ജനസംഖ്യയുടെ 27 ശതമാനം 24 വയസ്സുവരെയുള്ളവരാണ്. 65 വയസ്സിനു മുകളിലുള്ളവർ ആറു ശതമാനം വരും. ’94ൽ ലക്ഷം പ്രസവത്തിനിടെ 488 പേർ മരിച്ചിരുന്ന സ്ഥാനത്ത് 2015ൽ ഇത് 174 മരണമായി ചുരുങ്ങി. ശൈശവ വിവാഹം സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നു. വിദ്യാഭ്യാസം കൂമ്പടിയുന്നതോടെ ജോലിസാധ്യതയും അടയുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.