ചൈനയിൽ നിന്നുള്ള മരുന്ന് ഇറക്കുമതി കുറക്കുന്നു
text_fieldsന്യൂഡൽഹി: ചൈനയിൽ നിന്നുള്ള മരുന്ന് ഇറക്കുമതി കുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച സാധ്യതകൾ പരിശോധിക്കുന്നത്. ഗുണമേന്മയുള്ള മരുന്നുകൾ മാത്രം ഇറക്കുമതി ചെയ്യുക. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ പരിശോധന കൂടുതൽ ശക്തമാക്കുക എന്നിവയെല്ലാമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ പദ്ധതി.
നിലവിൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നിെൻറയും മറ്റ് അനുബന്ധ സാധനങ്ങളുടെയും 70-80 ശതമാനവും ചൈനയിൽ നിന്നാണ്. ഇറക്കുമതി നിയന്ത്രിക്കുന്നത് വൻ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ഇത് പരിഹരിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പൂർണമായി അവസാനിപ്പിക്കുക എന്നതല്ല തീരുമാനത്തിെൻറ ലക്ഷ്യമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ ജി.എൻ സിങ് ചൂണ്ടിക്കാട്ടി. ചില നിയന്ത്രണങ്ങൾ കൊണ്ടുവരികയും അതുവഴി കൂടുതൽ ഗുണമേന്മയുള്ള മരുന്നുകൾ രോഗികൾക്ക് ഉറപ്പു വരുത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദോക്ലാം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചൈനയുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് മരുന്നുകളുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.