കുഞ്ഞുങ്ങളിലെ ആസ്ത്മ തടയാൻ മുട്ടയും നിലക്കടലയും
text_fieldsകൊച്ചുകുഞ്ഞുങ്ങൾക്ക് പാലും മുട്ടയുമൊന്നും നൽകാത്ത മാതാപിതാക്കളുടെ ശ്രദ്ധക്ക് ഒരു വയസിനുള്ളിൽ തെന്ന കുഞ്ഞുങ്ങൾക്ക് പാലുത്പന്നങ്ങൾ, മുട്ട, നിലക്കടല എന്നിവ നൽകുന്നത് ശ്വാസംമുട്ടൽ, ആസ്ത്മ, കരപ്പൻ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
അലർജി സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ കുട്ടികൾക്ക് നൽകാൻ െവെകുന്നത് പിന്നീട് ആ ഭക്ഷണപദാർഥത്തോടുള്ള അലർജിക്കിടയാക്കുമെന്നും കനേഡിയൻ ഗവേഷകർ നടത്തിയ പഠനം തെളിയിക്കുന്നു. പാൽ, മുട്ട, നിലക്കടല പോലെ അലർജി സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ ഒരു വയസിനുള്ളിൽ തന്നെ ശീലിപ്പിക്കുന്നതാണ് നല്ലത്.
കുട്ടിക്കാലത്ത് ഉണ്ടാകുന്ന ശ്വാസം മുട്ടൽ, ആസ്ത്മ, കരപ്പൻ എന്നിവ കുഞ്ഞായിരിക്കുേമ്പാൾ ഭക്ഷണപദാർഥത്തോട് ഉണ്ടായ അലർജിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒാൺടാരിയോ എംസിമാസ്റ്റർ സർവകലാശാലയിലെ ഡോ. മാൽകം സീർസ് പറഞ്ഞു.
2100 കുട്ടികളിൽ നടത്തിയ സർവേയുടെതാണ് ഫലം. ഒരു വയസിനുള്ളിൽ പാലുത്പന്നങ്ങൾ കഴിക്കാത്ത കുട്ടികളിൽ പാലുത്പന്നങ്ങളോട് അലർജിയുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ നാലു മടങ്ങ് കൂടുതലാണെന്ന് കെണ്ടത്തി. അതുപേലെ, മുട്ടയും നിലക്കടലയും കഴിക്കാത്ത കുഞ്ഞുങ്ങൾക്ക് ഇവ അലർജിയുണ്ടാക്കുന്നതിനുള്ള സാധ്യത കഴിക്കുന്നവരേക്കൾ രണ്ടിരട്ടിയാണെനും പഠനം െതളിയിക്കുന്നു. മുട്ട േനരത്തെ തന്നെ െകാടുത്തു തുടങ്ങുന്നത് പിന്നീട് വിവിധ ഭക്ഷണ പദാർഥങ്ങളോട് അലർജിയുണ്ടാകാനുള്ള സാധ്യത കുറക്കുന്നു.
അലർജിക്ക് സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക എന്ന് ചിന്തിക്കുന്നതിനു പകരം കുഞ്ഞുങ്ങൾക്ക് അവ നേരത്തെ തന്നെ കൊടുത്തു തുടങ്ങുക എന്ന രീതിയലേക്ക് കാര്യങ്ങൾ നയിക്കാൻ ഉതകുന്ന കണ്ടെത്തലാണ് ഇത്. പീഡിയാട്രിക് അലർജി ആൻഡ് ഇമ്മ്യൂണോളജി എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.