ജപ്പാനിൽ അഞ്ചു ശതമാനം കുഞ്ഞുങ്ങളും കൃത്രിമ ബീജ സങ്കലനം വഴി
text_fieldsടോക്യോ: 2015ൽ ജപ്പാനിൽ പിറന്ന കുഞ്ഞുങ്ങളിൽ അഞ്ചു ശതമാനവും കൃത്രിമ ബീജ സങ്കലനമായ െഎ.വി.എഫ് വഴി. ഏറെ വൈകി മാത്രം വിവാഹിതരാകുന്നത് രാജ്യത്ത് ട്രെൻഡായതോടെയാണ് കുഞ്ഞുണ്ടാകാൻ നിരവധി പേർക്ക് വന്ധ്യത ചികിത്സ വേണ്ടിവരുന്നത്. ഇൗ പ്രവണത വർധിച്ചുവരുകയാണെന്നും 2015ൽ മാത്രം 424,151 പേർ െഎ.വി.എഫിന് വിധേയമായതായും 51,001 കുഞ്ഞുങ്ങൾ പിറന്നതായും കണക്കുകൾ പറയുന്നു. 1983ൽ ജപ്പാനിൽ െഎ.വി.എഫ് ചികിത്സ ആരംഭിച്ചതിനു ശേഷം 482,600 കുഞ്ഞുങ്ങളാണ് ഇങ്ങനെ പിറന്നത്. ചികിത്സക്കു വിധേയമായ സ്ത്രീകളിൽ 40 ശതമാനവും 40 വയസ്സ് പിന്നിട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.