കാൻസറിന് കാരണമാകുന്നതിനാൽ ഖത്തറിൽ പിൻവലിച്ച മരുന്ന് കേരളത്തിൽ സുലഭം
text_fieldsകാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് യു.എസ്, ഖത്തർ എന്നിവിടങ്ങളിൽ പിൻവലിച്ച മരുന്നുകൾ കേരളത്തിൽ സുലഭം.
ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന വാൾസാർടൻ 40 എം.ജി, 80 എം.ജി എന്നീ ഗുളികകൾ യു.എസിലും ഖത്തറിലും നിരോധിച്ചിരിക്കുകയാണ്. ഒരു ഇന്ത്യൻ കമ്പനിയുടെ ഖത്തറിൽ നിന്ന് പിൻവലിച്ച ‘വാൾസാർ’ എന്ന മരുന്ന് സംസ്ഥാനത്ത് ഇപ്പോഴും ഡോക്ടർമാർ രോഗികൾക്ക് കുറിച്ചു നൽകുന്നുണ്ട്.
അമിത രക്ത സമ്മർദം അനുഭവിക്കുന്ന ഹൃദ്രോഗികൾക്ക് ഡോക്ടർമാർ എഴുതുന്നതാണ് ഇൗ മരുന്നുകൾ. ഇവയിലടങ്ങിയ ‘എൻ നൈട്രോസോഡിയം എത്തിലമിൻ’ എന്ന രാസവസ്തു കാൻസറിനു കാരണമാകുന്നുവെന്നാണ് കണ്ടെത്തിയത്.
ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മർദത്തിനും ഉപയോഗിക്കുന്ന വൾസാർടനിലാണ് കാൻസറിനു കാരണമാകുന്ന ഘടകം കണ്ടെത്തിയത്. ഇന്ത്യൻ കമ്പനിയുടെ വാൾസാർ 40 എം.ജി, 80 എം.ജി എന്നിവ പിൻവലിച്ച മരുന്നുകളിൽ ഉൾപ്പെടുന്നവയാണ്. ഇവ കൂടാതെ, ചൈനീസ്, സ്പാനിഷ് കമ്പനികളുടെ മരുന്നുകളും നിരോധിച്ചവയിൽ പെടുന്നുണ്ട്. ഹൃദ്രോഗ ചികിൽസക്ക് മറ്റ് കമ്പനികൾ ഉൽപാദിപ്പിക്കുന്ന മരുന്നുകളിലും വൾസാർടൻ അടങ്ങിയിട്ടുണ്ടെങ്കിലും അത് ഹാനികരമല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ മരുന്ന് പരിശോധനകൾ പൂർത്തീകരിക്കാൻ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് നിരോധിക്കേണ്ട മരുന്നുകൾ പലതും ഇപ്പോഴും വിപണിയിലെത്തുന്നതിനിടയാക്കുന്നത്. ആധികാരികമായ പരിശോധനകൾ പൂർത്തിയാക്കാതെയാണ് പല മരുന്നുകളും വിപണിയിലെത്തുന്നത്. പരിശോധനകൾ പൂർത്തിയാകുേമ്പാഴേക്കും വർഷങ്ങൾ കഴിഞ്ഞിരിക്കും. പിന്നീട് മരുന്ന് പിൻവലിക്കാനോ ഘടകങ്ങളിൽ മാറ്റം വരുത്താനോ ആവശ്യപ്പെടുേമ്പാഴേക്കും ഇൗ മരുന്നുകൾ ജനങ്ങൾ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയിരിക്കും. ദീർഘകാല ഉപയോഗത്തിനു ശേഷം ഇവ പിൻവലിക്കുേമ്പാൾ ഇത്രയും കാലം ഇവ ഉപയോഗിച്ച രോഗികളുടെ ആരോഗ്യത്തെയാണ് ഇത് ദോഷകരമായി ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.