റാപിഡ് ടെസ്റ്റിനുള്ള ആൻറിബോഡി കിറ്റുമായി ആർ.ജി.സി.ബി
text_fieldsകൊച്ചി: റാപിഡ് ടെസ്റ്റിനുള്ള ആൻറിബോഡി കിറ്റുമായി രാജീവ്ഗാന്ധി സെൻറർ ഫോർ ബയോ െടക്നോളജി (ആർ.ജി.സി.ബി). ഒരുതുള്ളി രക്തത്തിൽനിന്ന്, രോഗലക്ഷണങ്ങളൊന്നും കാണിക്ക ാത്ത ഒരാൾ കോവിഡ് വൈറസ് വാഹകനാണോ എന്നറിയാൻ കഴിയുന്ന പരിശോധന കിറ്റാണ് വികസിപ്പിച്ചത്.
ഇൗ സാേങ്കതികവിദ്യ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിെൻറ (െഎ.സി.എം.ആർ) അനുമതിക്ക് നൽകിയിരിക്കുകയാണ്. റാപിഡ് ടെസ്റ്റിങിലേക്ക് പ്രവേശിക്കാൻ കേരളം തയാറെടുക്കുന്ന ഇൗ സാഹചര്യത്തിൽ ആർ.ജി.സി.ബി വികസിപ്പിച്ച കിറ്റ് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
അനുമതി കിട്ടിക്കഴിഞ്ഞാൽ ഏപ്രിൽ മധ്യത്തോടെ ഇത് വിപണിയിലിറക്കാൻ കഴിയുമെന്ന് ആർ.ജി.സി.ബി ഡയറക്ടർ ഡോ. എം. രാധാകൃഷ്ണപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. പി.സി.ആർ പരിശോധനക്ക് 3000ത്തോളം രൂപ ചെലവ് വരുേമ്പാൾ ഇത് 150 രൂപക്ക് താഴെ വളരെ വേഗം ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.