കേരളത്തിൽ വൃക്ക കാത്തിരിക്കുന്നത് 2000 പേർ
text_fieldsകൊച്ചി: വൃക്കരോഗികൾ അനുദിനം വർധിച്ചുവരുന്ന കേരളത്തിൽ വൃക്ക മാറ്റിവെച്ച് ജീവിതം തിരിച്ചുപിടിക്കാൻ കാത്തിരിക്കുന്നത് 2000 പേർ. ഡയാലിസിസും മരുന്നുമായി ജീവിതം തള്ളിനീക്കുന്നവർ സർക്കാറിെൻറയും സന്നദ്ധസംഘടനകളുടെയും പദ്ധതികളിൽ രജിസ്റ്റർ ചെയ്ത് കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. സംസ്ഥാനത്ത് വൃക്കദാനം കുറഞ്ഞുവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ദിേനന ശരാശരി ഏഴ് പേരെങ്കിലും വൃക്കരോഗികളായി മാറുെന്നന്നാണ് പഠനങ്ങൾ.
കൃത്യമായ കണക്ക് ആരോഗ്യവകുപ്പിെൻറ കൈവശമില്ല. അവയവദാനത്തിന് സർക്കാർ രൂപം നൽകിയ മൃതസഞ്ജീവനി പദ്ധതിയിൽ മാത്രം വൃക്കമാറ്റ ശസ്ത്രക്രിയക്ക് രജിസ്റ്റർ ചെയ്തത് 1684 പേരാണ്. 245 പേർ കിഡ്നി ഫെഡറേഷൻ ഒാഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്തവർ ആയിരക്കണക്കിന് ഉണ്ടാകുമെന്നാണ് മൃതസഞ്ജീവനി അധികൃതർ പറയുന്നത്. മസ്തിഷ്കമരണം സംഭവിച്ചവരുടെ വൃക്കകളാണ് മൃതസഞ്ജീവനി വഴി ലഭ്യമാക്കുന്നത്. സർക്കാർ ആശുപത്രികളിൽ രണ്ടുലക്ഷത്തോളം രൂപയാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചെലവ്. സ്വകാര്യ ആശുപത്രികളിൽ ഏഴുലക്ഷം രൂപക്ക് മുകളിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് മൃതസഞ്ജീവനി വഴിയുള്ള വൃക്കദാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
2012 ആഗസ്റ്റ് മുതൽ 2017 ഡിസംബർ വരെ മസ്തിഷ്ക മരണം സംഭവിച്ച 269 പേരിൽനിന്ന് 460 വൃക്കയാണ് മാറ്റിവെച്ചത്. 2014ൽ 104ഉം 2015ൽ 132ഉം 2016ൽ 113ഉം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നപ്പോൾ 2017ൽ ഇത് 34 മാത്രമായിരുന്നു. മൃതസഞ്ജീവനി പദ്ധതി ജനങ്ങളിലേക്കെത്താത്തതും അവയവദാതാക്കൾ അംഗീകരിക്കപ്പെടാതെ പോകുന്നതും നടപടികളിലെ സുതാര്യതയില്ലായ്മയുമാണ് വൃക്കദാനം കുറയാൻ കാരണമെന്ന് കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ പറയുന്നു. പ്രമേഹം കൂടിയതാണ് മലയാളികളിൽ വൃക്കരോഗം വർധിക്കാൻ കാരണമെന്ന് കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം തലവൻ ഡോ. കെ.പി. ജയകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.