ഏഴ് വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽ.ഇ.ഡി ബൾബ് പുറത്തെടുത്തു
text_fields
ആലുവ: കണ്ണൂർ സ്വദേശിനിയായ ഏഴുവയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽ.ഇ.ഡി ബൾബ് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. കുട്ടിയെ ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ െവച്ച് ബ്രോങ്കോസ്കോപിയിലൂടെ ബൾബ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ശസ്ത്രക്രിയ ഒഴിവാക്കാനും വിദഗ്ധ ചികിത്സക്കുമായി കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പീഡിയാട്രിക് സർജറി വിഭാഗം ഡോക്ടർ അഹമ്മദ് കബീർ നടത്തിയ പരിശോധനയിൽ എൽ.ഇ.ഡി ബൾബ് ശ്വാസകോശത്തിൽ കുടുങ്ങിയതായി സ്ഥിരീകരിച്ചു. കൂർത്ത അഗ്രം പുറത്തേക്ക് തിരിഞ്ഞ നിലയിലാണ് ബൾബ് കുടുങ്ങി കിടന്നിരുന്നത്. ഫൈബ്രോ ഒപ്റ്റിക് ബ്രോങ്കോസ്കോപിക്ക് പകരം താരതമ്യേന സങ്കീർണമായ റിജിഡ് ബ്രോങ്കോസ്കോപി പരീക്ഷിക്കാൻ ഡോ. അഹമ്മദ്കബീർ തീരുമാനിക്കുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഡോക്ടർമാരുടെ സംഘം റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ എൽ.ഇ.ഡി ബൾബ് വിജയകരമായി പുറത്തെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.