ജീവിതശൈലീരോഗങ്ങളിൽ ജീവിതം തകർന്ന് കേരളം
text_fieldsകൊച്ചി: ജീവിതശൈലീരോഗങ്ങൾക്ക് അടിപ്പെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഭയാനകമാം വിധം വർധിക്കുന്നു. രാജ്യത്ത് ജീവിതശൈലീരോഗങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന സംസ്ഥാനങ് ങളിലൊന്നായി കേരളം മാറിെയന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിഷയത്തിെൻറ ഗൗരവം കണക്ക ിലെടുത്ത് ആരോഗ്യവകുപ്പ് സമഗ്രപഠനം ആരംഭിച്ചു.
ദേശീയ കുടുംബാരോഗ്യ സർവേ പ്ര കാരം കേരളത്തിൽ 38 ശതമാനം പേർക്ക് രക്തസമ്മർദവും 24 ശതമാനം പേർക്ക് പ്രമേഹവുമുണ്ട്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന് കീഴിലെ അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് അടുത്തിടെ ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് മൂന്നിലൊരാൾക്ക് രക്തസമ്മർദവും അഞ്ചിലൊരാൾക്ക് പ്രമേഹവും ഉള്ളതായി കണ്ടെത്തിയിരുന്നു. 40 വയസ്സിൽ താഴെ പക്ഷാഘാതം പിടിപെടുന്നവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ ഡയാലിസിസ് യൂനിറ്റുകൾ ഉള്ളതും കേരളത്തിലാണ്. ഇൗ സാഹചര്യത്തിലാണ് ആദ്യമായി സമഗ്രപഠനത്തിന് ആരോഗ്യവകുപ്പ് തുടക്കമിട്ടത്.
കിരൺ എന്ന പേരിൽ 14 ജില്ലയിൽ 4000 വാർഡിലെ 10 ലക്ഷം ആളുകൾക്കിടയിലാണ് പഠനം നടത്തുക. കൊല്ലം, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പഠനത്തിന് തുടക്കമായി. മലയാളികൾക്കിടയിലെ എണ്ണയുടെയും പച്ചക്കറിയുടെയും ഉപയോഗം, മദ്യപാനം, വ്യായാമം തുടങ്ങി ജീവിതശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളെക്കുറിച്ച ആധികാരിക വിവരശേഖരണമാണ് ലക്ഷ്യമെന്ന് ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാന നോഡൽ ഒാഫിസർ ഡോ. ബിപിൻ ഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
- കേരളത്തിൽ മൂന്നിലൊരാൾക്ക് രക്തസമ്മർദവും അഞ്ചിലൊരാൾക്ക് പ്രമേഹവും.
- ആരോഗ്യവകുപ്പിന് കീഴിൽ മാത്രം 44 ഡയാലിസിസ് യൂനിറ്റ്. 38 എണ്ണംകൂടി ഉടൻ തുറക്കും.
- ഒാരോ വർഷവും പുതുതായി 55,000 പേർക്ക് അർബുദം റിപ്പോർട്ട് ചെയ്യുന്നു.
- 40 വയസ്സിൽ താഴെയുള്ള പക്ഷാഘാത രോഗികളുടെ എണ്ണത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം.
കാരണങ്ങൾ
- ഉപഭോഗസമൂഹമായി മാറിയ മലയാളികൾക്കിടയിൽ അധ്വാനശീലം കുറഞ്ഞു
- പാശ്ചാത്യവത്കരണവും മാറിയ ഭക്ഷണശീലവും വ്യായാമമില്ലായ്മയും
- മദ്യപാനശീലം കൂടി; പച്ചക്കറി ഉപയോഗം കുറഞ്ഞു
- ജീവിതം മത്സരാധിഷ്ഠിതമായതോടെ മലയാളികളിൽ മാനസിക പിരിമുറുക്കം കൂടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.