അവരെ ശ്രദ്ധയോടെ കേട്ട് ‘ലിസണിങ് കമ്യൂണിറ്റി’
text_fieldsന്യൂഡല്‍ഹി: ലോകം മാനസിക ആരോഗ്യത്തിനായി ഒരു ദിവസം മാറ്റിവെച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത ആശങ്കകൾ. ഇന്ത്യന്‍ ജനസംഖ്യയില്‍ 7.5 ശതമാനം പേരും പല രീതിയിലുള്ള മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാറുന്ന ലോകവും യുവജന മാനസിക ആരോഗ്യവും എന്നതാണ് ഈ വര്‍ഷത്തെ മാനസികാേരാഗ്യ ദിന പ്രമേയം. ഇന്ത്യയിൽ ആറിലൊരാൾ ഗുരുതരമായ മേനാരോഗത്തിന് ഇരയാകുന്നു എന്ന് 2016 ൽ നടത്തിയ ദേശീയ മാനസികാരോഗ്യ സർവേ പറയുന്നു.
വേണ്ടരീതിയിൽ മനോരോഗ ചികിത്സ നൽകുന്നതിനുവേണ്ടി വരുന്ന വിദഗ്ധരുടെ എണ്ണം 54,750 ആണെങ്കിൽ നിലവിൽ രാജ്യത്ത് ലഭ്യമായത് 7000 പേർ മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബ േക്ഷമ വകുപ്പിെൻറ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ പ്രശ്നം മറികടക്കാന്‍ രോഗികള്‍ക്കും ചികിത്സക്കും ഇടയിലെ പാലമായി തലസ്ഥാന നഗരത്തില്‍ മലയാളി മനഃശാസ്ത്രജ്ഞര്‍ തുടങ്ങിയ കൂട്ടായ്മയാണ് ‘ലിസണിങ് കമ്യൂണിറ്റി’.
പാലിയേറ്റിവ് കെയർ കൂട്ടായ്മയായ ഡിനിപ് കെയറിന് കീഴിൽ ഡല്‍ഹി കാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ടിലും എയിംസ് ട്രോമാ കെയര്‍ സെൻററിലും കിടപ്പിലായ രോഗികള്‍ക്കിടയില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ പെങ്കടുക്കവെ, രോഗിയുടെ അടുത്തുചെല്ലുന്നതും അവരോട് സംസാരിക്കുന്നതും അവരെ ശ്രദ്ധയോടെ കേള്‍ക്കുന്നതും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കിയതാണ് ‘ലിസണിങ് കമ്യൂണിറ്റി’ എന്ന കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായതെന്ന് മനഃശാസ്ത്രജ്ഞരായ അബ്ദുൽ ഗഫൂര്‍, അബ്ദുൽ ബാരി എന്നിവര്‍ പറഞ്ഞു.
വിവിധ ആശുപത്രികളിലും കാമ്പസുകളിലുമായി ആയിരത്തോളം പേർക്കിടയില് നടത്തിയ സര്‍വേയില്‍ തങ്ങളെ കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടാവുക എന്നതാണ് ഏറ്റവും അത്യാവശ്യകാര്യമെന്ന് 80 ശതമാനം പേരും പ്രതികരിച്ചതായി ഇരുവരും പറഞ്ഞു. സങ്കടങ്ങള്‍ മാത്രമല്ല ചിലപ്പോള്‍ സന്തോഷം പങ്കുവെക്കാനും ആളില്ലാതെ പോകാറുണ്ടെന്നും 75 ശതമാനം പേരും സർവേയിൽ അഭിപ്രായപ്പെട്ടു. ഇതിന് പരിഹാരം കാണുകയാണ് ലിസണിങ് കമ്യൂണിറ്റി ചെയ്യുന്നത്. ആളുകളെ കേള്‍ക്കുക എന്നതാണ് പ്രധാന ലക്ഷ്യമായി സംഘടന ഏറ്റെടുത്തിരിക്കുന്നത്. നാലു മാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ‘ലിസണിങ് കമ്യൂണിറ്റിയില്‍’ വിവിധ സര്‍വകലാശാലകളിലെ മനഃശാസ്ത്ര വിദ്യാര്‍ഥികളടക്കം ആയിരത്തോളം പേര് സന്നദ്ധ സേവനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.