ഉറക്കമൊഴിഞ്ഞാൽ ഒാർമക്കുറവ് ഉറപ്പെന്ന് ഗവേഷകർ
text_fieldsലണ്ടൻ: മാറിവരുന്ന ഷിഫ്റ്റുകളിൽ ജോലിയെടുക്കുന്നവരിൽ പ്രായമാകുേമ്പാൾ അൽൈഷമേഴ്സ് അഥവാ മേധാക്ഷയം എന്ന രോഗത്തിന് കാരണമാവുമെന്ന് പഠനം. ബ്രിട്ടനിലെ ഫിൻലൻഡിലുള്ള ‘യൂനിവേഴ്സിറ്റി ഒാഫ് ഹെൽസിങ്കി’യിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിറകിൽ.
മാറിമാറിയുള്ള ഷിഫ്റ്റുകളിലെ ജോലി ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകവഴി മറവിരോഗം എന്നറിയപ്പെടുന്ന അൽൈഷമേഴ്സിന് കാരണമാവുന്ന ജീനുകളിൽ മ്യൂേട്ടഷൻ എന്ന പെെട്ടന്നുള്ള മാറ്റം സംഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇൗ മാറ്റം പിന്നീട് പ്രായമാകുേമ്പാൾ രോഗത്തിന് കാരണമാവുന്നു. ഫിൻലൻഡിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് വെൽഫെയറിലെ ഡോ. ടിന പുണിയോ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.
തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്ന ബീറ്റാ-അമ്ലോയ്ഡ് കണങ്ങള്‍ നാഡികള്‍ക്കിടയിലെ ആശയവിനിമയം പൂര്‍ണമായും തടസ്സപ്പെടുത്തുേമ്പാഴാണ് ഒരു വ്യക്തി അൽൈഷമേഴ്സ് രോഗത്തിെൻറ പിടിയിലാവുന്നത്. ബീറ്റാ-അമ്ലോയ്ഡ് കണങ്ങള്‍ നാഡികളുടെ മരണത്തിനും തുടർന്ന് മസ്തിഷ്കത്തിലെ മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാവുന്നു. ഇൗ കണങ്ങള്‍ കട്ടപിടിക്കാന്‍ തുടങ്ങുന്നതോടെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. പ്രത്യേക തരത്തിലുള്ള ജീനുകളിലെ മാറ്റങ്ങളാണ് ബീറ്റാ-അമ്ലോയ്ഡ് കണങ്ങൾ ഉണ്ടാവാൻ കാരണമാവുന്നത്.
അതേസമയം ഇത്തരം ഷിഫ്റ്റുകളിൽ ജോലിചെയ്യുന്ന എല്ലാവരിലും രോഗസാധ്യത ഉണ്ടാവില്ല. മറിച്ച് േരാഗഹേതുവായ ജീനുകൾ ഉള്ളവർ നിരന്തരം ഉറക്കം നഷ്ടപ്പെടുത്തുന്ന ഷിഫ്റ്റുകളിൽ ജോലിയെടുക്കുേമ്പാൾ രോഗസാധ്യത വൻതോതിൽ വർധിക്കുമെന്നണ് കണ്ടെത്തൽ. കൃത്യസമയത്ത് ഉറങ്ങാതെവരുേമ്പാൾ വ്യക്തിയുടെ ജൈവതാളം താറുമാറാകുകയും ഇത് തുടർച്ചയായി ആവർത്തിക്കുകയും ചെയ്യുേമ്പാൾ ജീനുകളിൽ മ്യൂേട്ടഷൻ സംഭവിക്കാനുള്ള സാധ്യത വർധിക്കുന്നുവെന്ന് ഗവേഷകനായ സോഞ്ച സുൽകാവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.