65 മരുന്നുകൾക്ക് വില കുറയും
text_fieldsകോഴിക്കോട്: അർബുദചികിത്സക്കടക്കം ഉപയോഗിക്കുന്ന പ്രമുഖ കമ്പനികളുടെ 65 അവശ്യമരുന്ന് സംയുക്തങ്ങളെ വിലനിയന്ത്രണത്തിലുൾപ്പെടുത്തി. ഹെപ്പറ്റൈറ്റിസ് സി, ആർൈത്രറ്റിസ്, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുെട വിലയും ദേശീയ ഒൗഷധ വിലനിയന്ത്രണ സമിതി നിയന്ത്രണത്തിൽപെടുത്തി ഉത്തരവിറക്കി.
അർബുദചികിത്സയിൽ കീമോതെറപ്പിയുമായി ബന്ധപ്പെട്ട് റിലയൻസ് ലൈഫ് സയൻസ് വിപണിയിലിറക്കുന്ന ബോർട്ടിറെൽ എന്ന ബോർട്ടിസോമിബ് ഇൻജക്ഷൻ പത്ത് മില്ലി ചെറുകുപ്പിക്ക് 12,500 രൂപയായി നിശ്ചയിച്ചു. നിലവിൽ ഇത്തരം മരുന്നിന് 17,000 രൂപയിലേറെ വിലയുണ്ട്. ഹെപ്പറ്റൈറ്റിസ് സി ചികിത്സക്കുള്ള സോഫോസ്ബുവിർ, വെൽപ്പാറ്റാസ്വിർ സംയുക്തത്തിന് 28 ടാബ്ലറ്റുകൾക്ക് 15,625 രൂപയാക്കി. ഇൗ മരുന്നിന് 2000 രൂപയോളം കുറയും.
ആൻറി ഡി ഇമ്യൂനോഗ്ലോബുലിൻ കുത്തിവെപ്പിന് ഒരു കുപ്പിക്ക് 1509 .69 രൂപയാണ് പുതിയ വില. ജനിതക തകരാറുകൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന ഇൗ മരുന്നിന് 1800 രൂപ വരെയാണ് വിപണിവില. സ്ത്രീകളിലെ വിളർച്ചക്കെതിരെ ഉപയോഗിക്കുന്ന മരുന്നു മുതൽ വിവിധ പാരസിറ്റമോൾ ഗുളികകൾക്കു വരെ വില കുറയുന്നതാണ് പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.