ആർത്തവ ചക്രം സ്ത്രീകളുടെ ഉറക്കത്തെ ബാധിക്കുമെന്ന് പഠനം
text_fieldsവാഷിങ്ടൺ: ആർത്തവ ചക്രത്തിലെ ചില ദിനങ്ങൾ യുവതികളുടെ ഉറക്കത്തെ ബാധിക്കുമെന്ന് പ ഠനം. യു.എസിലെ വെസ്റ്റേൺ റിസർവ് സർവകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാർഥിനിയായ ആൻ ഇ കിം ആണ് പഠനം നടത്തിയത്. ഉറക്കം അസ്വസ്ഥമാവുന്നത് ആർത്തവത്തിന് മുമ്പുള്ള ഏതാനും ദിവസങ്ങളിൽ ആയിരിക്കുമെന്നും കിം പറയുന്നു.
പലതരത്തിലാണ് ഇത് ഉറക്കത്തെ ബാധിക്കുക. ഉറക്കത്തിെൻറ ക്ഷമത, ഉറങ്ങിയതിനുശേഷം ഉണരുന്നതിനുള്ള പ്രയാസം, രാത്രി ഇടക്കിടെ ഉണരൽ, മുറിഞ്ഞ് മുറിഞ്ഞുള്ള ഉറക്കം തുടങ്ങിയവയാണ് സംഭവിക്കുകയത്രെ. 18നും 28നും ഇടയിൽ പ്രായമുള്ള 10 ആരോഗ്യവതികളുടെ ഉറക്കവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠന വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.