മാനസികാരോഗ്യ ബോധവത്കരണം ഇനി യൂട്യൂബ് ചാനലിലൂടെ
text_fieldsകോഴിക്കോട്: യുവതലമുറയെ ലക്ഷ്യമിട്ട് യൂട്യൂബ് ചാനലിലൂടെ മാനസികാരോഗ്യ ബോധവത്കരണവുമായി കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം. ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ല മാനസികാരോഗ്യ പദ്ധതിയുടെ (ഡി.എം.എച്ച്.പി) നേതൃത്വത്തിലാണ് പുതിയ സംരംഭം തുടങ്ങിയത്. ‘ഡി.എം.എച്ച്.പി കോഴിക്കോട്’ എന്ന പേരിലുള്ള ചാനൽ ലോക മാനസികാരോഗ്യ ദിനമായ ബുധനാഴ്ച ലോഞ്ച് ചെയ്തു.
കൈതപ്പൊയിൽ ലിസ കോളജിലെ ജേണലിസം വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി. ആദ്യ എപ്പിസോഡായി മാനസികാരോഗ്യത്തിെൻറ പ്രാധാന്യമുൾെപ്പടെ ഈ മേഖലയെക്കുറിച്ച പൊതുബോധവത്കരണം നടത്തി.
ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ആർ. ഷൈനുവാണ് 22 മിനിറ്റുള്ള ആദ്യ വിഡിയോ അവതരിപ്പിച്ചത്. ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് യൂട്യൂബ് വിഡിയോകൾ തയാറാക്കുന്നതെന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റും ഡി.എം.എച്ച്.പി നോഡൽ ഓഫിസറുമായ ഡോ. മിഥുൻ സിദ്ധാർഥൻ അറിയിച്ചു.
സാധാരണ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ, രോഗം ഗുരുതരമാവുന്ന സാഹചര്യം, മാനസികാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് അടുത്ത എപിസോഡുകൾ തയാറാക്കുക.
പ്രേക്ഷക പ്രതികരണങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ മറ്റു മാനസികാരോഗ്യ വിഷയങ്ങളിലും വിഡിയോ ഒരുക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിലും മറ്റും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി ഇവ സമൂഹമാധ്യമങ്ങളിലൂടെയും പങ്കുെവക്കും.
മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റുമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ എന്നിവരാണ് പ്രധാനമായും വിഷയാവതരണം നടത്തുക.
ഇംഹാൻസിലെ ഡോക്ടർമാരെയും പ്രമുഖ മാനസികാരോഗ്യ വിദഗ്ധരെയും പങ്കെടുപ്പിക്കാനും ഉദ്ദേശ്യമുണ്ട്. സംസ്ഥാനത്താദ്യമായാണ് ഡി.എം.എച്ച്.പിക്കു കീഴിൽ ഇത്തരമൊരു സംരംഭം. https://www.youtube.com/channel/UCXWv5Gy_nXZos6oZXhnpGEA എന്ന ലിങ്കിലൂടെ യൂട്യൂബ് ചാനൽ സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.