വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി
text_fieldsകൽപറ്റ: ജില്ലയിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂർ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിെൻറ സാമ്പിൾ പരിശോധനാഫലം വെള്ളിയാഴ്ചയാണ് കിട്ടിയത്.
ഇതോടെ, ഈ വർഷം രോഗം സ്ഥിരീകരിച്ചവർ 28 ആയി. മൂന്നുപേർ മരിച്ചിരുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ മൂന്നുപേർ ചികിത്സയിലാണ്. രണ്ടു പേർ കുരങ്ങുപനി പ്രത്യേക ആശുപത്രിയായ ബത്തേരി താലൂക്ക്
ആശുപത്രിയിലും ഒരാൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ്. 58 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കായി അയച്ചത്. ഇതിൽ 29 സാമ്പിളുകൾ നെഗറ്റിവാണ്. ഒരു സാമ്പിൾ ലഭിക്കാനുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്.
കഴിഞ്ഞദിവസം ബേഗൂർ വായനശാല, ചേലൂർ വായനശാല എന്നിവിടങ്ങളിൽ രണ്ടു കൺട്രോൾ റൂമുകൾ തുറന്നിരുന്നു. സബ് കലക്ടർ ഓഫിസർ ജില്ലതല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.