ബ്രിട്ടീഷ് ജനതക്ക് തലവേദനയായി പുതിയ മൈഗ്രേൻ മരുന്ന്
text_fieldsലണ്ടൻ: രണ്ട് പതിറ്റാണ്ടിെൻറ കാത്തിരിപ്പിനുശേഷം കണ്ടെത്തിയ മൈഗ്രേൻ അഥവാ ചെന്നിക്ക ുത്ത് എന്ന രോഗത്തിനുള്ള ഫലപ്രദമായ ഒൗഷധത്തെ ചൊല്ലി ബ്രിട്ടനിൽ തർക്കം. രോഗികൾക്ക ് മാസംതോറും നൽകേണ്ട ‘എറാനുമാബ്’ (Erenumab) എന്ന മരുന്നാണ് ഇനിയും വിപണിയിൽ ഇറക്കാൻ അനു മതിയില്ലാതെ കാത്തിരിക്കുന്നത്.
തങ്ങളുടെ ധനസഹായത്തോടെ നടത്തിയ ഗവേണങ്ങളുടെ ഫലമായി കണ്ടെത്തിയ പുതിയ മരുന്നിന് സ്കോട്ട്ലാൻറ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘നാഷനൽ ഹെൽത്ത് സർവിസസ്’ അനുമതി നൽകിയെങ്കിലും ബ്രിട്ടനിലെ ‘നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (എൻ.െഎ.സി.ഇ) മരുന്ന് പുറത്തിറക്കുന്നതിന് അനുകൂലമല്ല. മരുന്നിെൻറ വിലക്കൂടുതൽ ചൂണ്ടിക്കാണിച്ചാണ് ഇൗ നടപടി.
എന്നാൽ, അഞ്ച് ലക്ഷത്തിലധികം വരുന്ന ബ്രട്ടനിലെ മൈഗ്രേൻ രോഗികൾക്ക് ആശ്വാസമായേക്കുന്ന മരുന്നിന് പച്ചക്കൊടി ലഭിക്കാത്തതിൽ വലിയൊരു വിഭാഗം ജനങ്ങളും അസ്വസ്ഥരാണ്. ‘െഎമോവിഗ്’ എന്ന ബ്രാൻഡ് നാമത്തിലാണ് പുതിയ മരുന്ന് പുറത്തിറക്കിയിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഉപയോഗിച്ചവർക്കെല്ലാം മികച്ച ഫലം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഒരു മാസം 386 പൗണ്ടാണ് മരുന്നിെൻറ വില. മരുന്ന് നിർമാണ മേഖലയിലെ കുത്തക ഭീമന്മാരായ ‘നോവാർട്ടിസ്’ എന്ന കമ്പനിയാണ് ഇതിെൻറ നിർമാതാക്കൾ. ചുവപ്പ് നാടകളുടെ ചുരുളഴിഞ്ഞാൻ മരുന്ന് ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.