പ്രമേഹത്തെ വരുതിയിലാക്കാൻ മൂലകോശ തെറപ്പി
text_fieldsബോസ്റ്റൺ: ഏറെ പഴക്കം ചെന്ന ടൈപ്പ് -1 പ്രമേഹത്തെ മൂലകോശ തെറപ്പി ചികിത്സയിലൂടെ വിജയകരമായി സുഖപ്പെടുത്താമെന്ന് ശാസ്ത്രസംഘം. ആദ്യഘട്ടത്തിൽ ചുണ്ടെലികളിൽ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. മൂലകോശങ്ങൾ നിറഞ്ഞ രക്തം ടൈപ്പ് -1 പ്രമേഹം ബാധിച്ച എലികളിലേക്ക് കുത്തിവെച്ച് പി.ഡി-എൽ1 എന്ന പ്രോട്ടീൻ കൂടുതലായി ഉൽപാദിപ്പിച്ചാണ് ഇൗ പരീക്ഷണം നടത്തിയത്. ഇത് ശക്തിയായി പ്രതിപ്രവർത്തിച്ച് ടൈപ്പ് -1 പ്രമേഹത്തെ ഇല്ലാതാക്കുകയായിരുന്നു.
പരീക്ഷണത്തിന് വിധേയമാക്കിയ എലികളിൽ ഭൂരിഭാഗത്തിെൻറയും പ്രമേഹം കുറഞ്ഞ സമയത്തിനുള്ളിൽ സുഖപ്പെട്ടു. ഇൗ കോശങ്ങൾ ശരീരത്തിൽ എത്തുന്നതോടെ പ്രതിരോധ സംവിധാനത്തെ പുനഃക്രമീകരിക്കുകയാണെന്ന് യു.എസിലെ ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലെ പൗലോ ഫിയോറിന പറയുന്നു.
ഇത് മനുഷ്യരിലും സമാനമായ മാറ്റങ്ങളാണ് െകാണ്ടുവരുക. രോഗികളുടെ സ്വന്തം കോശങ്ങൾതന്നെ എടുത്തുള്ള ചികിത്സയായതിനാൽ പാർശ്വഫലങ്ങൾ ഉണ്ടാവുകയില്ലെന്നും സയൻസ് ട്രാൻസ്ലേഷനൽ മെഡിസിനിൽ വന്ന പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.