അമ്പത്തൊമ്പതാം വയസ്സിൽ മൂക്കിൽ പല്ല് വന്നു..!
text_fieldsേകാപൻഹേഗൻ: ഡെൻമാർക്കിൽ 59കാരെൻറ മൂക്കിൽ മുളച്ച പല്ല് ശസ്ത്രക്രിയയിലൂടെ ഡോക ്ടർമാർ എടുത്തുമാറ്റി. രണ്ടു വർഷമായി മൂക്കിൽനിന്ന് പഴുപ്പും ദുർഗന്ധവും വമിച്ച തിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പേര് വെളിപ്പെടുത്താത്ത രോഗിയുടെ മൂ ക്കിനുള്ളിൽ ഡോക്ടർമാർ ‘പല്ല്’ കണ്ടെത്തിയത്.
ഡെൻമാർക്കിലെ ആർഹസിലുള്ള പ്രശ സ്തമായ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് വൈദ്യശാസ്ത്രത്തിൽ അപൂർവമായി കണ്ടുവരുന്ന പ്രതിഭാസവുമായി രോഗിയെത്തിയത്. 0.1 മുതൽ ഒരു ശതമാനം പേരിൽ മാത്രമാണ് ഇങ്ങനെ വഴിതെറ്റി വളരുന്ന പല്ലുകൾ കണ്ടുവരുന്നതെന്ന് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ടർമാർ പറഞ്ഞു. സംഭവം ‘ബി.എം.ജെ കേസ് റിേപ്പാർട്സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1959 മുതൽ 2008 വരെയുള്ള കാലയളവിൽ ലോകത്ത് ഇത്തരം 23 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഗന്ധം തിരിച്ചറിയാൻ കഴിയാതെയായതോടെയാണ് രോഗി ഡോക്ടർമാരെ തേടിയെത്തിയത്. പരിശോധനയിൽ മൂക്കിെൻറ ഇടത് ദ്വാരത്തിൽ തടസ്സം കണ്ടെത്തിയതിനെ തുടർന്ന് നീക്കം ചെയ്ത മുഴക്കുള്ളിലാണ് പല്ല് കണ്ടെത്തിയെതന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. മിലോസ് ഫുഗൾസാങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.