ഇല്ലാത്ത അവയവത്തിന് വേദന; പരിഹാരവുമായി ഗവേഷകർ
text_fieldsവാഷിങ്ടൺ: ശാസ്ത്രത്തിന് ഇതുവരെ കാരണം കണ്ടെത്താനാവാത്ത പ്രതിഭാസത്തിന് പരിഹാരവുമായി ഗവേഷകർ. അപകടത്തെ തുടർന്നോ രോഗംമൂലം ശസ്ത്രക്രിയയിലൂടെയോ മുറിച്ചുമാറ്റപ്പെടുന്ന അവയവങ്ങളിൽ വേദന അനുഭവപ്പെടുന്ന പ്രതിഭാസത്തിനാണ് അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഡോക്ടർമാർ ചികിത്സ കണ്ടെത്തിയിരിക്കുന്നത്.
ശരീരത്തിലെ സംവേദനങ്ങൾ തലച്ചോറിലെത്തിക്കുന്ന നാഡികളുടെ പ്രവർത്തനത്തിെൻറ ഭാഗമായാണ് മുറിച്ചുമാറ്റിയ അവയവത്തിൽ വേദന അനുഭവപ്പെട്ടിരുന്നത്.
എന്തെങ്കിലും കാരണവശാൽ മുറിച്ചുമാറ്റപ്പെട്ട ൈകക്കോ കാലിനോ ആണ് ഇത്തരത്തിൽ വേദന കൂടുതലായി അനുഭവപ്പെട്ടിരുന്നത്. അവയവം യഥാർഥത്തിൽ ശരീരത്തിൽ ഇല്ലെങ്കിലും വ്യക്തിക്ക് അനുഭവപ്പെടുന്ന വേദന യാഥാർഥ്യമായതിനാൽ വേദനയുടെ കാരണം കൃത്യമായി വിശദീകരിക്കാൻ ഇതുവരെ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല.
കാരണം, കണ്ടെത്താനാവത്തതുകൊണ്ടുതന്നെ ഫലപ്രദമായ ചികിത്സയും ഇത്തരം ‘വേദന’കൾക്ക് ലഭ്യമായിരുന്നില്ല. മുറിച്ചുനീക്കപ്പെട്ട അവയവം ശരീരത്തില്‍ ഇല്ല എന്ന കാര്യം മസ്തിഷ്കത്തിന് അറിയാന്‍ കഴിയാതെ വരുകയും അതേസമയം, ആ അവയവത്തിേലക്കുള്ള നാഡികളുടെ ഭാഗങ്ങൾ മസ്തിഷ്കത്തിൽ നിലനില്ക്കുകയും ചെയ്യുന്നു.
ഇൗ സാഹചര്യത്തിൽ മസ്തിഷ്കം സാധാരണ പോലെ അവയവത്തിലേക്ക് നിദേശങ്ങൾ കൊടുക്കുകയും ഇല്ലാത്ത അവയവത്തിലേക്ക് നിർദേശം എത്താതിരിക്കുകയും ചെയ്യുന്നു. തുടർന്ന് ആശയക്കുഴപ്പത്തിലാവുന്ന തലച്ചോറിലെ പ്രത്യേകഭാഗം കൃത്രിമമായി വേദന സൃഷ്ടിക്കുന്നുവെന്നാണ് ശാസ്ത്രത്തിെൻറ അനുമാനം.
ഇത്തരത്തിൽ ഇല്ലാത്ത അവയവത്തിന് വേദന അനുഭവപ്പെടുന്ന നിരവധി രോഗികളിൽ മൂന്നു വർഷത്തോളം പഠനം നടത്തിയാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ‘ടാർഗറ്റഡ് മസിൽ റീ ഇന്നർവേഷൻ’ എന്ന പേരിട്ട ചികിത്സ രോഗികളിൽ ഫലപ്രദമാണെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഡീൻ ഡോ. ക്രെയ്ഗ് കെൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.