1000 ശിശുക്കളിൽ എട്ടുപേർ ഹൃദ്രോഗത്തോടെ ജനിക്കുന്നു
text_fieldsതിരുവനന്തപുരം: 1000 നവജാതശിശുക്കളിൽ എട്ടുപേർ ഹൃദ്രോഗത്തോടെ ജനിക്കുെന്നന്ന് ക ണ്ടെത്തൽ. രാജ്യത്ത് പ്രതിവർഷം 1,80,000 കുട്ടികളാണ് ഹൃദ്രോഗബാധിതരായി ജനിക്കുന്നത്. വിക സ്വരരാജ്യങ്ങളിലെ ശിശുമരണങ്ങൾക്ക് പ്രധാനകാരണവും ഹൃദ്രോഗമാണ്. എന്നാൽ, നവജാ തശിശുക്കളിലെ ഹൃദ്രോഗത്തിെൻറ കാരണം കൃത്യമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആണ് ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
ഗർഭകാലത്തിെൻറ ആദ്യ മൂന്നുമാസത്തിനിടെ മാതാവിന് ഉണ്ടാകുന്ന അണുബാധ, മാതാവിെൻറ ഉയർന്ന പ്രായം, ഉയർന്ന ജനനക്രമം, പുകയില-മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെയും ചില മരുന്നുകളുടെയും ഉപയോഗം എന്നിവ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. ഡൗൺ സിൻേഡ്രാം, ടേണർ സിൻേഡ്രാം, ഡിജോർജ് സിൻേഡ്രാം തുടങ്ങിയ ജനിതകതകരാറുകൾ മൂലവും ജന്മനാ ഹൃദ്രോഗമുണ്ടാകാം.
നവജാതശിശുക്കളിലുണ്ടാകുന്ന ഹൃദ്രോഗങ്ങൾക്കെല്ലാം തുടക്കംമുതൽ ലക്ഷണങ്ങളുണ്ടാകണമെന്നില്ല. പിന്നീടായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ഇവയിൽ മൂന്നിലൊന്ന് പേരിൽ മാത്രമേ അതീവ ഗുരുതരമാവുകയുള്ളൂ. കൃത്യമായ ചികിത്സയിലൂടെ ഇവയിലധികവും പൂർണമായും ഭേദമാക്കാൻ കഴിയും. ശിശുക്കളിൽ ഏറ്റവുമധികം കണ്ടുവരുന്ന ഹൃദ്രോഗങ്ങൾ ‘ഹൃദയത്തിലെ സുഷിരം’ എന്ന് അറിയപ്പെടുന്ന വെൻട്രിക്കുലാർ സെപ്റ്റർ ഡിഫക്ട്, ആട്രിയൽ സെപ്റ്റൽ ഡിഫക്ട്, പെഴ്സിസ്റ്റൻറ് ഡക്ടസ് ആർട്ടീരിയസ് എന്നിവയാണ്.
ശരീരത്തിനുണ്ടാകുന്ന നീലനിറമാണ് അഞ്ചിലൊന്ന് ഹൃദ്രോഗങ്ങളുടെയും പ്രധാനലക്ഷണം. സൈനോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. മരണകാരണമായേക്കാവുന്ന രോഗമാണിത്. നേരത്തേ കണ്ടുപിടിക്കാനായാൽ ശസ്ത്രക്രിയയിലൂടെ ഭേദമാക്കാനാവും. ഹൃദയത്തിലെ അറകൾക്കും വാൽവുകൾക്കുമുണ്ടാകുന്ന തകരാറുകൾ മൂലവും നവജാതശിശുക്കളിൽ ഹൃദ്രോഗമുണ്ടാകാം. ഇതുമൂലം ഹൃദയത്തിന് അശുദ്ധരക്തത്തിൽനിന്ന് ശുദ്ധരക്തത്തെ വേർതിരിച്ച് അതിെൻറ ഒഴുക്ക് ഫലപ്രദമായി നിലനിർത്താൻ സാധിക്കാതെ വരുന്നു. ഫീറ്റൽ എക്കോകാർഡിയോഗ്രാഫിയുടെ വരവോടെ ഗർഭസ്ഥ ശിശുക്കളിലുണ്ടാകുന്ന ഗുരുതര ഹൃദ്രോഗങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ട്.
മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത നവജാതശിശുക്കളിലെ ഹൃദ്രോഗം പൂർണമായി ഭേദമാക്കി അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.