പ്രഭാതഭക്ഷണം ഒഴിവാക്കേണ്ട; വണ്ണം കൂടും
text_fieldsവാഷിങ്ടൺ: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് ഭാരക്കൂടുതലിനും അമിതവണ്ണത്തിനും സാധ്യത കൂടുതലാണെന്ന് പഠനം. പഠനത്തിൽ പെങ്കടുത്തവരിൽ കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്ന 10.9 ശതമാനം പേരെ അപേക്ഷിച്ച് ഭക്ഷണം ഒഴിവാക്കുന്ന 26.7 ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണെന്ന് പഠനത്തിൽ കണ്ടെത്തി.
യു.എസിലെ മായോ ക്ലിനിക്കിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. 347 ആളുകളുടെ പ്രഭാതഭക്ഷണ സ്വഭാവം 2005 മുതൽ 2017 വരെ നിരീക്ഷിച്ചായിരുന്നു പഠനം. പഠനത്തിനായി ഉപയോഗെപ്പടുത്തിയ 18നും 87നും മധ്യേ പ്രായമുള്ളവരുടെ ഉയരം, ഭാരം, ഇടുപ്പളവ് തുടങ്ങിയവ അളന്നു തിട്ടപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.