മൃഗങ്ങളിലെ ആൻറി ബയോട്ടിക് പ്രയോഗം മനുഷ്യർക്ക് ഭീഷണി
text_fieldsലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം ഇറച്ചിക്കായി വളർത്തുന്ന മൃഗങ്ങളിൽ പ്രയോഗിക്കുന്ന മരുന്നുകൾ മനുഷ്യരിലുണ്ടാക്കുന്ന പ്രത്യാഘാതമായിരിക്കുമെന്ന് പഠനം. അത്യാന്താപേക്ഷിതമായ മരുന്നുകൾക്കെതിരായ പ്രതിരോധം വർധിക്കുകയും അത് കോടിക്കണക്കിന് ജനങ്ങളുടെ ജീവന് തനെന ഭീഷണിയാവുകയും െചയ്യും.
ഫാമിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിലൂെടയോ ചെളിയിലുടെയോ ഇൗ ആൻറിബയോട്ടിക്കുകൾ പുറെത്തത്തി മരുന്നിെനതിരായ പ്രതിരോധം വ്യാപിപ്പിക്കും. ശക്തമായ മരുന്നുകൾ ഇങ്ങനെ അന്തരീക്ഷത്തിൽ ലയിക്കുന്നത് രോഗാണുക്കൾക്ക് കൂടുതൽ പ്രതിരോധ ശേഷി ലഭ്യമാക്കും. അതോടെ, ശക്തിയേറിയ മരുന്നുകൾ കഴിച്ചാലും മനുഷ്യർക്ക് രോഗം മാറാത്ത അവസ്ഥയുണ്ടാകുമെന്ന് യു.എന്നിെൻറ പാരിസ്ഥിതിക സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫാമിെല കർഷകർക്കും ജീവികൾക്കും രോഗം ബാധിക്കരുതെന്ന് കരുതി ചെയ്യുന്ന ഇൗ പ്രവർത്തി ഫലത്തിൽ അതിനു പുറത്തുള്ള എല്ലാ ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.